ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം

ഓസ്‌ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സ് അടിച്ചുകൂട്ടി. നൂറാം ഏകദിന മത്സരം കളിക്കുന്ന ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയാണ് ഓസ്ട്രിയലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് 119 പന്തില്‍ 12 ഫോറും നാല് സിക്‌സുമടക്കം 124 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണു വാര്‍ണര്‍ മടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ 231 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഓസ്‌ട്രേലിയക്ക് അടിത്തറ നല്‍കിയത് ആരോണ്‍ ഫിഞ്ച് 96 പന്തില്‍ 94 റണ്‍സ് നേടി പുറത്തായി .
ആദ്യ മൂന്നു ഏകദിനങ്ങളിലും പരാജയപ്പെട്ട് പരമ്പര നഷ്ടപെട്ട ഓസ്‌ട്രേലിയക്ക് നാണക്കെട് ഒഴിവാക്കാനുള്ള മത്സരമാണിത് . മികച്ച തുടക്കത്തിന് ശേഷം തുടരെ വിക്കറ്റ് നഷ്ടപെട്ട ഓസ്ട്രിയലിയയെ ഹാന്‍ഡ്‌സ്‌കോമ്പിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് 300 കടത്തിയത് .ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയ ഉമോഷ് യാദവ് ഏകദിനത്തില്‍ 100 വിക്കറ്റ് തികച്ചു. ഓസ്‌ട്രേലിയന്‍ ടീം രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത് മാക്‌സ്വെല്ലിനും ആഷ്ടണ്‍ അഗറിനും പകരം മാത്യു വെയ്ഡും ആഡം സാംപയും ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ഭൂംറയ്ക്കും ഭുവനേശ്വര്‍ കുമാറിനും പകരം ഉമേഷ് യാദവും മുഹമ്മദ് ഷമിയുമാണ് കളിക്കുന്നത്.
https://www.facebook.com/Malayalivartha