സെവാഗും ലക്ഷ്മണുമായും കൊമ്പുകോർക്കാറുണ്ട്: ബ്രെറ്റ് ലീ

ഇന്ത്യയെ ഏറെ ഇഷ്ടമാണെന്നും ക്രിക്കറ്റ് കമെന്ററി താൻ ആസ്വദിക്കുന്നുണ്ടെന്നും ഇടയ്ക്കിടെ സെവാഗും ലക്ഷ്മണുമായും കൊമ്പു കോർക്കാറുണ്ടെന്നും ഓസ്‌ട്രേലിയൻ മുൻ പേസ് ബൗളർ ബ്രെറ്റ് ലീ. ക്രിക്കറ്റിൽ പല ഇതിഹാസ താരങ്ങളുമായും കളിയ്ക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്.
സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നും ഹിന്ദിയിൽ കമെന്ററി പറയാൻ താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ പ്രധാന കമന്റേറ്റർമാരിൽ ഒരാളാണ് ബ്രെറ്റ് ലീ.
https://www.facebook.com/Malayalivartha