ഇന്ത്യ തകര്‍ത്തു... അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ജയം, ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

നാഗ്പുരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ജയം. 4-1 ന്റെ തകര്‍പ്പന്‍ വിജയത്തോടെ പരമ്ബരയും സ്വന്തമാക്കി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യം 43 പന്തു ബാക്കിനിര്‍ത്തി ഇന്ത്യ മറികടന്നു. കഴിഞ്ഞ മല്‍സരത്തിലെ തോല്‍വിയോടെ നഷ്ടമായ ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഇന്ത്യ തിരിച്ചുപിടിച്ചു.
ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. ഇന്ത്യ 42.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് നേടി. നാലാം ഏകദിനത്തില്‍ തോല്‍വിയിലേക്കു നയിച്ച പിഴവുകളെല്ലാം തിരുത്തിയാണ് ഇത്തവണ ഇന്ത്യ കളത്തിലിറങ്ങിയത്. ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബുംറയെയും മടക്കിവിളിച്ച് ആദ്യം ബോളിങ് ആക്രമണത്തിന്റെ മൂര്‍ച്ച വീണ്ടെടുത്തു. ചാഹലിനു പരുക്കേറ്റതോടെ കുല്‍ദീപ് യാദവിന്റെ മടങ്ങിവരവിനും വഴിയൊരുങ്ങി.
ബാറ്റിങ്ങിലും ഇന്ത്യന്‍ താരങ്ങളുടെ സര്‍വാധിപത്യമായിരുന്നു. തുടര്‍ച്ചയായ നാലാം മല്‍സരത്തിലും അര്‍ധസെഞ്ചുറി തികച്ച അജിങ്ക്യ രഹാനെ. തുടര്‍ച്ചയായി നേടിയ രണ്ട് അര്‍ധസെഞ്ചുറികള്‍ക്ക് മൂന്നാം മല്‍സരത്തിലെ സെഞ്ചുറിയിലൂടെ തുകിലു ചാര്‍ത്തിയ രോഹിത് ശര്‍മ. പരമ്ബരയിലെ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലും സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത ഇരുവരും ഇന്ത്യന്‍ വിജയത്തിന്റെ ആണിക്കല്ലായി.
14ാം ഏകദിന സെഞ്ചുറി സ്വന്തമാക്കിയ രോഹിത് ശര്‍മ അതിനിടെ മറ്റൊരു ശ്രദ്ധേയ നേട്ടവും പിന്നിട്ടു. ഏകദിനത്തില്‍ 6000 റണ്‍സ് സ്വന്തമാക്കുന്ന ഒന്‍പതാമത്തെ ഇന്ത്യന്‍ താരം. 168ാം മല്‍സരത്തിലാണ് രോഹിതിന്റെ റെക്കോര്‍ഡ് നേട്ടം. ഇപ്പോഴും മല്‍സര ക്രിക്കറ്റില്‍ ഉള്ളവരില്‍ രോഹിതിനു മുന്നിലുള്ളത് മഹേന്ദ്രസിങ് ധോണി, വിരാട് കോഹ്!ലി, യുവരാജ് സിങ് എന്നിവര്‍ മാത്രം.
https://www.facebook.com/Malayalivartha