അമിത ജോലി ഭാരം എന്നെ വല്ലാതെ ഉലച്ചു ; ഞാൻ സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല: ഇർഫാൻ പത്താൻ

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മികച്ച സ്വിങ് ബൗളറായിരുന്നു ഇർഫാൻ പത്താൻ. എന്നാൽ കഴിഞ്ഞ 5 വർഷമായി ഒരു അന്താരാഷ്ട്ര മത്സരം പോലും കളിയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പരിക്കായിരുന്നു ഇര്‍ഫാനെ വേട്ടയാടിയത്. വിശ്രമം ഇല്ലാതെ നിരന്തരമായി കളിച്ചതാണ് തനിക്ക് വിനയായതെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കി.പ്രമുഖ ക്രിക്കറ്റ് വെബ് പോര്‍ട്ടറായ ക്രിക്ക് ഇന്‍ഫോയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എപ്പോഴും ഊര്‍ജ്ജ്വസ്വലനായിരിക്കാന്‍ കഴിയുന്നതിനാൽ എന്നെ ആളുകള്‍ 'പവര്‍ഹൗസ്' എന്ന് വിളിച്ചിരുന്നു. പക്ഷെ അമിതമായ ജോലിഭാരം എന്നെ വല്ലാതെ ഉലച്ചിരുന്നു. അമിതഭാരം എറ്റെടുത്തതിന്റെ പരിണിതഫലമായിരിക്കാം ഇത്. ഞാന്‍ സഹായം ആവശ്യപ്പെട്ടിരുന്നു. പക്ഷെ എവിടെ നിന്നും എനിക്കത് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയ്ക്കു വേണ്ടി കളിച്ച അവസാന മത്സരത്തില്‍ പത്താനായിരുന്നു മാന്‍ ഓഫ് ദി മാച്ച്. തുടര്‍ച്ചയായി 9 ദിവസമൊക്കെ ആഭ്യന്തര ക്രിക്കറ്റിൽ ഉൾപ്പെടെ തനിക്ക് കളിക്കേണ്ടി വന്നു അതിനിടയിൽ മുട്ടിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായി 7 ദിവസം വരെ ആഭ്യന്തര ക്രിക്കറ്റ് കളിച്ചു പക്ഷെ പരിക്ക് തന്നെ തളർത്തിയെന്നും അദ്ദേഹം പറഞ്ഞു.രഞ്ജി ട്രോഫിയിൽ ബറോഡ ടീമിന്റെ ക്യാപ്റ്റനായ ഇർഫാൻ പത്താൻ 2012 ലാണ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്.
https://www.facebook.com/Malayalivartha