കളിക്കാരും പരിശീലകരും തമ്മില്‍ ഭിന്നതയുണ്ടായാല്‍ പരാജയപ്പെടുന്നത് പരിശീലകരാണ്; കുംബ്ലെയെ അപമാനിച്ച് പുറത്താക്കിയത് ശരിയായില്ലെന്ന് രാഹുൽ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെയെ അപമാനിച്ച് പുറത്താക്കിയ രീതിയെ വിമര്‍ശിച്ച് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. വിവാദങ്ങൾക്ക് കാരണമായ യഥാര്‍ത്ഥ പ്രശ്‌നമെന്തെന്ന് തനിക്കറിയില്ല. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ കുംബ്ലെയെ പരസ്യമായി അപമാനിച്ചത് അനുചിതമാണെന്ന് ദ്രാവിഡ് പറഞ്ഞു. ബംഗലുരു ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സമ്മാനിച്ച കളിക്കാരനാണ് കുംബ്ലെ. അത്തരമൊരു പ്രതിഭാസത്തെ മാധ്യമങ്ങളിലൂടെ അപമാനിച്ച് പുറത്താക്കിയത് ശരിയായ കാര്യമല്ല. പരിശീലകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ളപ്പോഴാണ് കുംബ്ലെയെ പുറത്താക്കിയതെന്ന വസ്തുത മറക്കരുതെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. കളിക്കാരും പരിശീലകരും തമ്മില്‍ ഭിന്നതയുണ്ടായാല്‍ പരിശീലകനാകും എപ്പോഴും പരാജയപ്പെടുകയെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റൻ കൊഹ്‌ലിയുമായി നിലനിന്ന അഭിപ്രായ വ്യത്യാസത്തെ തുടർന്നായിരുന്നു കോച്ചായ കുംബ്ലെയുടെ രാജി.
https://www.facebook.com/Malayalivartha

























