ഓപ്പണർമാർ തകർത്തടിച്ചു ; ഇന്ത്യക്ക് കൂറ്റൻ സ്കോർ

ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20 മൽസരത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. അർധസെഞ്ചുറി നേടിയ ശിഖർ ധവാന്റെയും രോഹിത് ശർമയുടെയും മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 202 റൺസ് നേടി.
ട്വന്റി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിങ് കൂട്ടുകെട്ടാണിത്. ഓപ്പണിങ് വിക്കറ്റിൽ 158 റൺസിന്റെ കൂട്ടുകെട്ട് സ്ഥാപിച്ച ശേഷമാണ് ഇവർ പിരിഞ്ഞത്. 2007 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഗംഭീർ–സേവാഗ് സഖ്യം സ്ഥാപിച്ച 136 റൺസിന്റെ കൂട്ടുകെട്ടാണ് ധവാൻ- രോഹിത് സഖ്യം തകർത്തത്. ട്വന്റി20 യിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യൻ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിക്കുന്നത്.
ധവാൻ പുറത്തായതിന് പിന്നാലെ കൂറ്റനടിക്കാരനായ ഹർദിക് പാണ്ഡ്യായെ ഇറക്കിയെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല തുടർന്ന് വന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി അടിച്ചു തകർത്തതോടെ ഇന്ത്യ 200 കടന്നു. ഇന്ത്യൻ പേസ് ബൗളറായ ആശിഷ് നെഹ്റയുടെ വിടവാങ്ങൽ മത്സരമാണിത്.
https://www.facebook.com/Malayalivartha

























