ഐസിസി റാങ്കിങ്ങിൽ ബുംറ ഒന്നാമത്; പരമ്പര സ്വന്തമാക്കിയാൽ ഇന്ത്യയും ഒന്നാമതെത്തും

ഐസിസി ട്വൻറി20 റാങ്കിങ്ങിൽ ബൗളർമാരിൽ ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറ ഒന്നാമത്. പാക്കിസ്ഥാന്റെ ഇമാദ് വസീമിനെ പിന്തള്ളിയാണ് ബുംറ ഒന്നാമതെത്തിയത്.നേരത്തെ ന്യൂസീലന്ഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഏകദിന റാങ്കിൽ ബുംറ മൂന്നാം സ്ഥാനത്തേക്കെത്തിയിരുന്നു.
ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയാണ് ഒന്നാം സ്ഥാനത്ത്. ന്യൂസീലന്ഡിനെതിരെയുള്ള ട്വൻറി20 പരമ്പര ഇന്ത്യ തൂത്തുവാരിയാൽ കോഹ്ലിക്കും സംഘത്തിനും പട്ടികയിൽ ഒന്നാമതെത്താം. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ജയിച്ചതോടെ റാങ്കിങ്ങിൽ പാക്കിസ്ഥാനാണ് ഒന്നാമത്.
https://www.facebook.com/Malayalivartha