രഞ്ജി ട്രോഫി: ചരിത്ര വിജയത്തിനരികെ കേരളം; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്

രഞ്ജി ട്രോഫിയില്‍ കേരളം തുടര്‍ച്ചയായ രണ്ടാം വിജയത്തിനരികെ. കേരളം ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ജമ്മുകശ്മീര്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോല്‍ ഏഴ് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷയ്, സിജുമോന്‍ ജോസഫ്, നിതീഷ് എന്നിവരാണ് ജമ്മുകശ്മീരിനെ തകര്‍ത്തത്.
17 റണ്‍സെടുത്ത പര്‍വേശ് റസൂലും 11 റണ്‍സെടുത്ത പ്രണവ് ഗുപ്തയുമാണ് കശ്മീര്‍ നിരയില്‍ രണ്ടക്കം കടന്ന ബാറ്റ്‌സ്മാന്‍മാര്‍. നേരത്തെ 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം കശ്മീരിനെ 173 റണ്‍സിന് പുറത്താക്കിയിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ അക്ഷയ് കോടോത്തും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സിജിമോനും ജലജ് സക്‌സേനയുമായണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. മൂന്നു കളികളില്‍ രണ്ടു വിജയം ഉള്‍പ്പെടെ 12 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ മൂന്നാംസ്ഥാനത്താണു കേരളം. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു മാത്രമേ അടുത്ത ഘട്ടത്തിലേക്കു മുന്നേറാനാകൂ.
https://www.facebook.com/Malayalivartha