രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ജയം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയില്‍ ജമ്മു കാശ്മീരിനെ കേരളം തോല്‍പിച്ചു. നാലാം ദിവസം 158 റണ്‍സിനാണ് കേരളത്തിന്റെ വിജയം. 238 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ജമ്മു കാശ്മീരിനെ 79 റണ്‍സില്‍ കേരളം ചുരുട്ടിക്കെട്ടി. രഞ്ജിയില്‍ ഈ സീസണിലെ കേരളത്തിന്റെ മൂന്നാമത്തെ വിജയമാണിത്. ഇതോടെ ക്വാര്‍ട്ടര്‍ സാദ്ധ്യതകള്‍ കേരളം സജീവമാക്കി.
ഏഴ് വിക്കറ്റിന് 56 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടര്‍ന്ന ജമ്മുവിന് കേവലം 23 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമായി. അഞ്ച് വിക്കറ്റ് നേടിയ അക്ഷയ് കെ.സിയാണ് കേരളത്തിന്റെ വിജയശില്പി. ആദ്യ ഇന്നിങ്സില്‍ അക്ഷയ് നാല് വിക്കറ്റ് നേടിയിരുന്നു.
https://www.facebook.com/Malayalivartha