'ഹര്‍ഭജനെന്നെ കെട്ടിപ്പിടച്ചപ്പോള്‍ ഞാന്‍ കരഞ്ഞു; ആരും കാണാതിരിക്കാന്‍ തല താഴ്ത്തി';വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ

സന്തോഷമായാലും സങ്കടമായാലും കളിക്കളത്തില്‍ ധോനി അത് പ്രകടമാക്കാറില്ല. സഹതാരങ്ങള്‍ അമിതമായി ആഹ്ലാദിക്കുമ്ബോഴും ധോനി എല്ലാം ഒരു ചിരിയിലൊതുക്കാറാണ് പതിവ്. പക്ഷേ കളിക്കളത്തില്‍ ധോനി ഒരിക്കല്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായിയുടെ 'ഡെമോക്രസി ഇലവന്‍' എന്ന പുസ്തകത്തിലാണ് ധോനി ഇക്കാര്യം വെളിപ്പെടുത്തുന്നത്.
2011ല്‍ ഇന്ത്യ ലോകചാമ്ബ്യന്‍മാരായ നിമിഷത്തിലായിരുന്നു ധോനി പൊട്ടിക്കരഞ്ഞത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ലങ്കയെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയപ്പോള്‍ മിക്ക താരങ്ങളും സന്തോഷടമക്കാനാവാതെ കണ്ണീര്‍ വാര്‍ത്തിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവരാജ് സിങ്ങ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്ങ് എന്നിവരെല്ലാം കരയുന്നത് കണ്ടപ്പോഴും ധോനി തന്റെ വികാരങ്ങളെയെല്ലാം പിടിച്ചുനിര്‍ത്തി. പക്ഷേ കരയുന്ന കണ്ണുമായി ഹര്‍ഭജന്‍ സിങ്ങ് തന്നെ വന്ന് കെട്ടിപ്പിടച്ചപ്പോള്‍ തന്റെ നിയന്ത്രണം വിട്ടുപോയെന്ന് ധോനി പറയുന്നു.
'അതെ, ഞാന്‍ കരഞ്ഞു, പക്ഷേ ക്യാമറകള്‍ അത് കണ്ടില്ല. ഹര്‍ഭജന്‍ എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ എല്ലാം പിടിവിട്ടുപോയി. എന്റെ കണ്ണുകളൊക്കെ ചുവന്നിരുന്നു. പക്ഷേ ആരും കാണാതിരിക്കാന്‍ ഞാന്‍ കണ്ണുകള്‍ താഴ്ത്തി' എന്ന് പുസ്തകത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha