മഴ വില്ലനായില്ലെങ്കിൽ ഗ്രീൻഫീൽഡിൽ റണ്ണൊഴുകും; ടീമുകൾ നാളെയെത്തും

തിരുവനന്തപുരത്തെ ആദ്യ അന്താരാഷ്ട്ര ട്വന്റി -20 മത്സരത്തില്‍ റൺസൊഴുകുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍. ബാറ്റിങിന് അനുകൂലമായ പിച്ചാണ് ഗ്രീൻഫീൽഡിലേത്. തലസ്ഥാനത്ത് തുടരുന്ന മഴ മത്സരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. മഴ വില്ലനായില്ലെങ്കിൽ മനോഹരമായ ബാറ്റിംഗ് വിരുന്നാകും ആരാധകർക്കായി കാത്തിരിക്കുന്നത്.
സ്റ്റേഡിയത്തിലെ 45,000 വരുന്ന സീറ്റുകളും നിറഞ്ഞുകവിയും എന്നതാണ് ടിക്കറ്റ് വില്‍പന സൂചിപ്പിക്കുന്നത്. മത്സരം നടക്കുന്ന ഏഴാം തിയതി വൈകിട്ട് നാല് മാണി മുതൽ കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 2500 പോലീസ്‌കാരെയാണ് മത്സരത്തിന്റെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ഇന്ത്യാ – ന്യൂസിലാന്റ് ടീമുകള്‍ നാളെ രാത്രി 11 മണിയോടെ തിരുവനന്തപുരത്തെത്തും. ഇവര്‍ക്ക് കോവളം താജ് ഹോട്ടലിലാണ് താമസമൊരുക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha