അടിച്ചു തകർത്ത് ഓപ്പണർമാർ ; ന്യൂസീലൻഡ് മികച്ച സ്കോറിലേക്ക്

ഇന്ത്യ- ന്യൂസീലൻഡ് രണ്ടാം ട്വന്റി20യിൽ ന്യൂസീലൻഡ് മികച്ച സ്കോറിലേക്ക്. ഓപ്പണർമാരായ ഗപ്റ്റിലും കോളിൻ മൺറോയും ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിക്കുകയാണ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 12 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ്. ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്നു വിജയിച്ചാല്‍ ഏകദിന പരമ്പരയ്ക്കു പിന്നാലെ ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്കു സ്വന്തമാകും. പുതുമുഖ താരം ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിറാജിനെ ഇന്ത്യയുടെ അവസാന ഇലവിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ മൽസരം ഇന്ത്യ 53 റൺസിനു ജയിച്ചിരുന്നു. ന്യൂസീലൻഡിനെതിരെ ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യ രാജ്യാന്തര വിജയമായിരുന്നു അത്.
https://www.facebook.com/Malayalivartha