ഇംഗ്ലണ്ടിനു ജയിക്കാന്‍ 214 റണ്‍സ്

ലോര്‍ഡ്‌സ് ടെസ്‌റ്റ് നാലാംദിനം അവസാനിക്കെ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് നഷ്‌ടപ്പെട്ട് 105 റണ്‍സ് എന്ന നിലയിലാണ്. അവസാനദിനമായ ഇന്ന് ഇംഗ്ലണ്ടിനു ജയിക്കാന്‍ 214 റണ്‍സ് കൂടി വേണം. സ്‌കോര്‍: ഇന്ത്യ- 295, 342. ഇംഗ്ലണ്ട്- 319, നാലിന് 105 എന്ന നിലയിലാണ്. ജോ റൂട്ട് (14), മൊയീന്‍ അലി (15 ) എന്നിവരാണു ക്രീസില്‍.
രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍ കുമാറും എട്ടാം വിക്കറ്റില്‍ നേടിയ 99 റണ്‍സാണ് ഇന്ത്യയെ മുന്നിലെത്തിക്കാന്‍ സഹായിച്ചത്. 95 റണ്‍സെടുത്ത മുരളി വിജയ്, 68 റണ്‍സെടുത്ത ജഡേജ, 52 റണ്‍സെടുത്ത ഭുവനേശ്വര്‍ എന്നിവരായിരുന്നു ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുന്തൂണുകള്‍. ഒരു പരമ്പരയില്‍ മൂന്ന് അര്‍ധസെഞ്ചുറി നേടുന്ന ആദ്യത്തെ ഒന്‍പതാംനമ്പര്‍ ബാറ്റ്‌സ്‌മാനാണു ഭുവനേശ്വര്‍.
https://www.facebook.com/Malayalivartha