താൻ കൂളല്ലെന്ന് പറഞ്ഞ റെയ്‌നയ്‌ക്ക് ധോണിയുടെ വക ഒരു കിടിലൻ മറുപടി

തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ എന്നും പുഞ്ചിരിയോടെ സ്വീകരിക്കുക മാത്രമല്ലാതെ മറുപടി നൽകാൻ ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി ഇതുവരെ ശ്രമിച്ചിട്ടില്ല. എന്നാൽ പതിവിന് വിപരീതമായി സഹതാരവും കൂട്ടുകാരനുമായ സുരേഷ് റെയ്ന തനിക്കെതിരെ ഉയർത്തിയ ആരോപണത്തിന് മറുപടി നൽകിയിരിക്കുകയാണ് ക്യാപ്റ്റൻ കൂൾ.
ധോണി എല്ലായ്പ്പോഴും കൂൾ ഒന്നുമല്ലെന്നും ദേഷ്യപ്പെടാറുമുണ്ടെന്നായിരുന്നു റെയ്ന പറഞ്ഞത്. റെയ്നയുടെ ഈ കമന്റിനാണ് ധോണി മറുപടി നൽകിയത്. ഡ്രസിംഗ് റൂമിലെ ഓരോ നിമിഷവും ഞാൻ വളരെയധികം ആസ്വദിക്കാറുണ്ട്. ഞാൻ വളരെ ശാന്തമായാണ് പ്രതികരിക്കുന്നത് എങ്കിൽ ഞാൻ കൂൾ ആയിരിക്കും. എന്നാൽ രോഷാകുലനാണെങ്കിൽ സ്ഥിതി വ്യത്യസ്ഥമായിരിക്കുമെന്നും ധോണി പറയുന്നു. ഞാൻ ഗ്രൗണ്ടിലായിരിക്കുമ്പോൾ തമാശയിലായിരിക്കില്ല. വ്യത്യസ്ഥ സ്ഥലങ്ങളിൽ പെരുമാറ്റത്തിൽ മാറ്റമുണ്ടാകും, ധോണി പറഞ്ഞു.
ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ സംസാരിക്കുന്നതിനിടയിലാണ് റെയ്ന ക്യാപ്റ്റൻ കൂൾ ചില സമയങ്ങളിൽ ഹോട്ട് ആകാറുണ്ടെന്ന കാര്യം വ്യക്തമാക്കിയത്. ഒരിക്കലും ഒന്നിനോടും വെെകാരികമായി ധോണി പ്രതികരിക്കാറില്ല. അദ്ദേഹത്തിന്റെ കണ്ണുകൾ ഏപ്പോഴും ഒരു പോലെയായിരിക്കും. ആ മുഖം കാണുമ്പോൾ ഒന്ന് ചിരിക്കൂ, അല്ലെങ്കിൽ ഒന്ന് കരയൂ എന്ന് പറയാൻ തോന്നാറുണ്ട്. പക്ഷേ പല സമയത്തും ധോണി ദേഷ്യപ്പെടാറുണ്ട്. പക്ഷേ നിങ്ങൾക്കത് ക്യാമറയിൽ കാണാനാവില്ല. ടിവി.യിൽ പരസ്യം വരുന്ന സമയത്തായാരിക്കും ധോണിയുടെ ദേഷ്യപ്പെടുക- റെയ്ന വ്യക്തമാക്കി.
https://www.facebook.com/Malayalivartha