തകർത്തടിച്ച് കൊഹ്‌ലിയും വിജയ്‌യും; ഇന്ത്യ ശക്തമായ നിലയിൽ

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. പരമ്പരയിൽ തുടർച്ചയായ രണ്ടാം ടെസ്റ്റ് സെഞ്ചുറി കുറിച്ച ഓപ്പണർ മുരളി വിജയ്‌യുടെയും മൂന്നാം സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയുടെയും മികവിൽ നാലു വിക്കറ്റിന് 371 റൺസെന്ന നിലയിലാണ് ഇന്ത്യ. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ വിരാട് കൊഹ്‌ലിയും(156) രോഹിത് ശർമ ( 6)യുമാണ് ക്രീസിൽ.
ടെസ്റ്റിലെ 11–ാം സെഞ്ചുറി പൂർത്തിയാക്കിയ മുരളി വിജയ് 155 റൺസ് എടുത്ത് പുറത്തായി. 163 പന്തിൽ ഒൻപതു ബൗണ്ടറികളോടെ മുരളി വിജയ് സെഞ്ചുറി തികച്ചത്. അധികം വൈകാതെ കൊഹ്‌ലി തന്റെ 20–ാംടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കി.110 പന്തിൽ 14 ബൗണ്ടറികൾ ഉൾപ്പടുന്നതാണ് കോഹ്‍ലിയുടെ സെഞ്ചുറി. അതിനിടെ കൊഹ്‌ലി ടെസ്റ്റിൽ 5,000 റൺസ് നേട്ടവും പിന്നിട്ടു. ഇന്ത്യൻ ഓപ്പണർ ധവാനെ പുറത്താക്കിയ പെരേര ടെസ്റ്റിൽ 100 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
ലോകേഷ് രാഹുലിനു പകരം ടീമിൽ ഇടം നേടിയ ഓപ്പണർ ശിഖർ ധവാൻ (23), ചേതേശ്വർ പൂജാര (23), അജിൻക്യ രഹാനെ എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാർ. തുടർച്ചയായി ഒൻപതു ടെസ്റ്റ് പരമ്പര വിജയങ്ങളെന്ന ഓസ്ട്രേലിയയുടെ റെക്കോർഡിനൊപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം.
https://www.facebook.com/Malayalivartha


























