ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലിക്ക് ഇരട്ട സെഞ്ച്വറി. 238 പന്തില്‍ 20 ബൗണ്ടറികളോടെയാണ് കൊഹ്‌ലി തന്റെ കരിയറിലെ ആറാമത്തെ ഇരട്ട സെഞ്ച്വറി കണ്ടെത്തിയത്. ഇതോടെ ആറ് ഇരട്ട സെഞ്ച്വറികള്‍ സ്വന്തം പേരിലുള്ള സെവാഗിനും സച്ചിനുമൊപ്പം കൊഹ്‌ലി എത്തി. അഞ്ച് ഇരട്ട സെഞ്ച്വറികളെന്ന ദ്രാവിഡിന്റെ റെക്കാഡാണ് കൊഹ്‌ലി മറികടന്നത്.
ക്യാപ്ടനെന്ന നിലയില്‍ അഞ്ച് ഇരട്ട സെഞ്ച്വറികള്‍ നേടിയ വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ബ്രയാന്‍ ലാറയുടെ റെക്കാഡും കൊഹ്‌ലി മറികടന്നു. ക്യാപ്ടന്‍ സ്ഥാനമേറ്റശേഷമാണ് കൊഹ്‌ലി തന്റെ കരിയറിലെ എല്ലാ ഇരട്ട സെഞ്ച്വറികളും നേടിയത്. അതും രണ്ട് വര്‍ഷത്തിനുള്ളില്‍.
https://www.facebook.com/Malayalivartha