ഡൽഹിയിൽ പുകമഞ്ഞ്; മൈതാനത്ത് മാസ്ക് ധരിച്ച് ശ്രീലങ്കൻ താരങ്ങൾ

ഇന്ത്യ ശ്രീലങ്ക മൂന്നാം ടെസ്റ്റ് നടക്കുന്ന ഡല്‍ഹി ഫിറോസ് ഷാ കോട്‌ല മൈതാനത്ത് പുകമഞ്ഞ് ശക്തമായതോടെ ശ്രീലങ്കൻ താരങ്ങൾ മാസ്ക് ധരിച്ചാണ് കളി തുടർന്നത്. താരങ്ങള്‍ക്ക് ഫീല്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചന്ദിമല്‍ അമ്പയറോട് പരാതിപ്പെടുകയും ചെയ്തു. ഇതോടെ 10 മിനിറ്റോളം കളി തടസപ്പെട്ടു. പിന്നീട് ഇരു ടീമിന്‍റെയും ക്യാപ്റ്റന്‍മാര്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് മത്സരം പുനരാരംഭിച്ചത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് മികച്ച സ്കോര്‍. 536 റണ്‍സാണ് ഇന്ത്യൻ താരങ്ങൾ ആദ്യ ഇന്നിങ്സിൽ അടിച്ചെടുത്തത്. ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയുടെ ഇരട്ട സെഞ്ചുറിയും മുരളി വിജയ്‌യുടെ സെഞ്ചുറിയുടെയും പിൻബലത്തിലാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്. ഡൽഹിയിലെ മോശം അന്തരീക്ഷവും ഇന്നിങ്സ് ഡിക്ലയർ ചെയ്യുന്നതിൽ നിർണായകമായി. കഴിഞ്ഞ ഒരു മാസത്തോളമായി ഡൽഹിയിൽ പുകമഞ്ഞ് ശക്തമാണ്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലാണ് ശ്രീലങ്ക.
https://www.facebook.com/Malayalivartha