ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍

ശ്രീലങ്കയ്‌ക്കെതിരേയുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ സ്‌കോര്‍. ശ്രീലങ്കയ്ക്ക് തുടക്കത്തില്‍തന്നെ തിരിച്ചടിയേല്‍ക്കുകയായിരുന്നു. ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സെന്ന നിലയിലാണ് ലങ്ക. റണ്ണൊന്നുമെടുക്കാതെ കരുണരത്‌നയും ഒരു റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയുമാണ് പുറത്തായത്. മുഹമ്മദ് ഷമിക്കും ഇഷാന്ത് ശര്‍മയ്ക്കുമാണ് വിക്കറ്റ് ലഭിച്ചത്.
നേരത്തേ, വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 287 പന്തില്‍ 25 ബൗണ്ടറിയുടെ അകമ്ബടിയോടെ 243 റണ്‍സെടുത്ത് കോഹ്ലി പുറത്തായി. തുടര്‍ച്ചയായി രണ്ടാമത്തെയും കരിയറില്‍ ആറാമത്തെയും ഇരട്ടസെഞ്ചുറിയാണ് കോഹ്ലി ഫിറോസ്ഷാ കോട്‌ലയില്‍ പൂര്‍ത്തിയാക്കിയത്.
കരിയറിലെ ഉയര്‍ന്ന സ്‌കോറും കുറിച്ചാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായത്. ഇംഗ്ലണ്ടിനെതിരെ നേടിയ 235 റണ്‍സാണ് ഫിറോസ്ഷാ കോട്‌ലയില്‍ തിരുത്തിയത്. അര്‍ദ്ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ കോഹ്ലിക്ക് മികച്ച പിന്തുണ നല്‍കുകയും ചെയ്തു. കോഹ്ലിയുടേതുള്‍പ്പെടെ മൂന്നു വിക്കറ്റുകളാണ് ഇന്ന് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശര്‍മ 65 റണ്‍സും അശ്വിന്‍ നാല് റണ്‍സെടുത്തും മടങ്ങി.
https://www.facebook.com/Malayalivartha