അന്തരീക്ഷ മലിനീകരണം; കളിക്കിടെ ശ്രീലങ്കൻ താരങ്ങൾക്ക് ശാരീരികാസ്വാസ്ഥ്യം

ഡൽഹിയിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിന് പുകമഞ്ഞ് വില്ലനാകുന്നു. അന്തരീക്ഷ മലിനീകരണം ശക്തമായതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപെട്ടു. മത്സരത്തിന്റെ നാലാം ദിനമായ ഇന്ന് ലങ്കന്‍ പേസ് ബൗളര്‍ സുരങ്ക ലക്മല്‍ ഗ്രൗണ്ടില്‍ ഛര്‍ദ്ദിച്ചതോടെ താരങ്ങള്‍ മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടി. തുടർന്ന് താരങ്ങൾ മാസ്ക് വെച്ചാണ് കളി തുടർന്നത്.
നേരത്തെ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ അന്തരീക്ഷ മലിനീകരണം മൂലം ശ്വാസം മുട്ടുന്നുവെന്ന കാരണത്താല്‍ ലങ്കന്‍ താരങ്ങള്‍ മൈതാനം വിട്ടിരുന്നു. ഇതോടെ ഇന്ത്യൻ ക്യാപ്റ്റൻ കൊഹ്‌ലി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തിരുന്നു. പുകമഞ്ഞ് ശക്തമായതോടെ ഡല്‍ഹിയില്‍ കാഴ്ച പരിധിയും വളരെ കുറവാണ്.
https://www.facebook.com/Malayalivartha