പിടി വിടാതെ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും; ആഷസ് ആവേശകരമായ അന്ത്യത്തിലേക്ക്

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിലെ ദയനീയ പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവിലാണ് ഇംഗ്ലണ്ട്. രണ്ടാം ടെസ്റ്റിൽ ഒരു ദിവസം ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 178 റൺസ്. എന്നാൽ 6 വിക്കറ്റ് കൂടി നേടി ജയം ഉറപ്പിക്കാനാണ് ഓസ്‌ട്രേലിയ ശ്രമിക്കുന്നത്. രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം കൂടുതൽ ആവേശകരമായിരിക്കും.
ഓസ്ട്രേലിയ നല്‍കിയ 354 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 176/4 എന്ന നിലയിലാണ്. മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്(67*), ക്രിസ് വോക്സ്(5*) എന്നിവരാണ് ക്രീസില്‍. നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 138 റണ്‍സില്‍ അവസാനിച്ചു. ഓസ്ട്രേലിയയിലെ തന്റെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടം ജെയിംസ് ആന്‍ഡേഴ്സണ്‍ സ്വന്തമാക്കിയപ്പോള്‍ ക്രിസ് വോക്സ് നാല് വിക്കറ്റുമായി മികച്ച പിന്തുണ ആന്‍ഡേഴ്സണ് നല്‍കി.
https://www.facebook.com/Malayalivartha