ഇന്ത്യക്ക് ചരിത്ര നേട്ടം ;തുടർച്ചയായി 9 ടെസ്റ്റ് പരമ്പര ജയം

ഇന്ത്യ ശ്രീലങ്ക മൂന്നാം ടെസ്റ്റ് സമനിലയിലതോടെ ടെസ്റ്റ് പരമ്പര 1 -0 ന് ഇന്ത്യ സ്വന്തമാക്കി. ഇതോടെ ഓസ്‌ട്രേലിയക്കു ശേഷം തുടർച്ചയായി 9 ടെസ്റ്റ് പരമ്പര ജയിക്കുന്ന ടീമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. 2005-2008 കാലയളവിലാണ് ഓസ്ട്രേലിയ ഈ നേട്ടം സ്വന്തമാക്കിയത്. ഡൽഹി ടെസ്റ്റിന്റെ അവസാന ദിനം 7 വിക്കറ്റ് നേടിയിരുന്നെങ്കിൽ ഇന്ത്യക്ക് ജയിക്കാമായിരുന്നു എന്നാൽ ശക്തമായ ചെറുത്തു നിൽപ്പിലൂടെ ശ്രീലങ്ക സമനില സ്വന്തമാക്കുകയായിരുന്നു.
410 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം തേടി ഇറങ്ങിയ ശ്രീലങ്കയുടെ ലക്ഷ്യം സമനിലയായിരുന്നു. എന്നാൽ മുൻ നിര തകർന്നതോടെ ഇന്ത്യ ജയിക്കുമെന്ന് കരുതിയെങ്കിലും. ധനഞ്ജയ ഡിസിൽവയുടെ സെഞ്ചുറി ശ്രീലങ്കയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. എന്നാൽ കളിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ധനഞ്ജയ ഡിസിൽവ മടങ്ങിയത്ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും റോഷൻ സിൽവയും ഡിക‍്‍വെല്ലയും മികച്ച ബാറ്റിങ്ങിലൂടെ സമനില നേടിയെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha