ചാരമായി ഇംഗ്ലണ്ട്; ഇന്നിംഗ്സ് ജയത്തോടെ ആഷസ് തിരിച്ചു പിടിച്ച് ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ മൂന്നാംടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് വമ്പൻ വിജയം. ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 41 റണ്‍സിനും തകർത്താണ് ഓസീസ് വിജയിച്ചത്. ജയത്തോടെ ഓസ്ട്രേലിയ ആഷസ് തിരിച്ചുപിടിച്ചു. 132/4 എന്ന നിലയിൽ അവാസന ദിനം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ഇന്നിംഗ്സ് 218 റണ്‍സിൽ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസിൽവുഡാണ് ഇംഗ്ലണ്ടിനെ തകർത്തത്.
ആദ്യ ഇന്നിംഗ്‌സിൽ ഓസ്ട്രലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ഇരട്ട സെഞ്ച്വറിയുടെ പിൻബലത്തിൽ 662 റൺസ് നേടി ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. അർധ സെഞ്ച്വറി നേടിയ ജയിംസ് വിൻസും ഡേവിഡ് മലാനുമാണ് ഇംഗ്ലണ്ട് നിരയിൽ പിടിച്ചു നിന്നത്.
സ്കോർ: ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് 403. രണ്ടാം ഇന്നിംഗ്സ് 218. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് 662/9 ഡിക്ലയേർഡ്.
https://www.facebook.com/Malayalivartha