ആവേശം നിറഞ്ഞ മത്സരത്തില്‍ കരുത്തരായ കര്‍ണാടകയെ അഞ്ച് റണ്‍സിന് തകര്‍ത്ത് വിദര്‍ഭ രഞ്ജി ട്രോഫി ഫൈനലില്‍

അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ കരുത്തരായ കര്‍ണാടകയെ അഞ്ച് റണ്‍സിന് തകര്‍ത്ത് വിദര്‍ഭ രഞ്ജി ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. വിദര്‍ഭയുടെ കന്നി ഫൈനലാണിത്. കലാശപോരട്ടത്തില്‍ ഡല്‍ഹിയാണ് വിദര്‍ഭയുടെ എതിരാളി. 198 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കര്‍ണാടകയെ 192 റണ്‍സിന് പുറത്താക്കിയാണ് വിദര്‍ഭ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. ഏഴ് വിക്കറ്റ് നേടിയ രജ്‌നീഷ് ഗുര്‍ബാനിയുടെ പ്രകടനമാണ് വിദര്‍ഭയെ ഫൈനലിലെത്തിച്ചത്.
അവസാനദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് എന്ന നിലയില്‍ കളി പുനരാരംഭിച്ച കര്‍ണാടകയെ എത്രയും പെട്ടെന്ന് പുറത്താക്കി വിജയം കൈവരിക്കാനായിരുന്നു വിദര്‍ഭയുടെ ലക്ഷ്യം. എന്നാല്‍ നായകന്‍ വിനയ് കുമാര്‍ (48 പന്തില്‍ 36), ശ്രേയസ് ഗോപാല്‍ (പുറത്താവാതെ 24), ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ മിഥുന്‍ (26 പന്തില്‍ 33) എന്നിവരുടെ പ്രകടനങ്ങള്‍ കര്‍ണാടകയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അവസരത്തിനൊത്തുയര്‍ന്ന ഗുര്‍ബാനിയുടെ പ്രകടനം കര്‍ണാടകയുടെ വിജയസ്വപ്നം തച്ചുടക്കുകയായിരുന്നു. നേരാല്‍ രണ്ട് വിക്കറ്റും ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിംഗ്‌സില്‍ 185 റണ്‍സിന് ആള്‍ ഔട്ടായ വിദര്‍ഭയ്‌ക്കെതിരെ കര്‍ണാടകം 301 റണ്ണടിച്ച് ആള്‍ ഔട്ടായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലെ വിദര്‍ഭയുടെ ബാറ്റിംഗ് തിരിച്ചുവരവാണ് കളി ആവേശകരമാക്കിയത്. 313 റണ്‍സെടുത്താണ് രണ്ടാം ഇന്നിംഗ്‌സില്‍ വിദര്‍ഭ ആള്‍ ഔട്ടായത്. തുടര്‍ന്ന് അവസാന ഇന്നിംഗ്‌സിനിറങ്ങിയ കര്‍ണാടകയ്ക്ക് പക്ഷേ അടി തെറ്റി. കഴിഞ്ഞ ദിവസം മറ്റൊരു സെമി ഫൈനലില്‍ ബംഗാളിനെ ഇന്നിംഗ്‌സിനും 26 റണ്‍സിനും തകര്‍ത്താണ് ഡല്‍ഹി ഫൈനലിലെത്തിയിരുന്നു.
https://www.facebook.com/Malayalivartha