രോഹിത് ശര്‍മ്മയാണ് വിരാടിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാനെന്ന് സന്ദീപ് പാട്ടില്‍

വിരാട് കോഹ്‌ലി ആരാധകര്‍ക്ക് ഇഷ്ടപ്പെടാത്തൊരു പരാമര്‍ശവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോച്ചുമായ സന്ദീപ് പാട്ടില്‍. പാട്ടില്‍ തന്നെ തന്റെ അഭിപ്രായത്തെ ഇത്തരത്തിലാണ് വിശദീകരിക്കുന്നത്.
വിരാട് കോഹ്‌ലി ആരാധകര്‍ക്ക് ഞാന്‍ പറയുന്നത് ഇഷ്ടപ്പെടണമെന്നില്ല പക്ഷേ നിലവില്‍ രോഹിത് ശര്‍മ്മയാണ് വിരാടിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാനെന്ന് അഭിപ്രായപ്പെടുകയായിരുന്നു സന്ദീപ് പാട്ടില്‍. ഏകദിനത്തിലെ ഇരട്ട ശതകവും ടി20യിലെ അതിവേഗ ശതകവുമെല്ലാം ഇതിനെ സാധൂകരിക്കുന്നു എന്നാണ് സന്ദീപ് അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍ നായകന്റെ വലിയ ആരാധകരില്‍ നിന്നുള്ള അമര്‍ഷം ഏറ്റുവാങ്ങിയേക്കാമെങ്കിലും രോഹിത് ആണ് നിലവിലെ ഫോമില്‍ ഏകദിനങ്ങളില്‍ മികച്ച് നില്‍ക്കുന്നതെന്ന് സന്ദീപ് പാട്ടില്‍ പറയുകയായിരുന്നു. വിരാട് മികച്ച ബാറ്റ്‌സ്മാനാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ലെന്നും മുന്‍ താരം പറഞ്ഞു.
എബിപി ന്യൂസിനോട് സംവദിക്കുമ്‌ബോള്‍ ആണ് സന്ദീപ് ഈ അഭിപ്രായം പറഞ്ഞത്. ടെസ്റ്റില്‍ വിരാട് കോഹ്!ലി ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാനാണെങ്കില്‍ ഏകദനിത്തില്‍ ഒരു പടി മുന്നില്‍ രോഹിത് ആണെന്നാണ് തന്റെ അഭിപ്രായമെന്ന് സന്ദീപ് പാട്ടില്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha

























