ശിഖർ ധവാന്റെ കുടുംബത്തിന്റെ വിമാന യാത്ര തടഞ്ഞു; എമിറേറ്റ്സ് ഉദ്യോഗസ്ഥർ മോശമായി പെരുമാറി; പ്രതിഷേധവുമായി ധവാൻ

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ താരം ശിഖര്‍ ധവാന്റെ കുടുംബത്തിന് വിമാനയാത്രക്ക് വിലക്ക്. ഇന്ത്യയില്‍നിന്നും ദുബായിലെത്തിയ കുടുംബത്തെ ദക്ഷിണാഫ്രിക്കയിലേക്കുള്ള കണക്ഷന്‍ വിമാനത്തിലാണ് അധികൃതര്‍ കയറാന്‍ അനുവദിക്കാതിരുന്നത്. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റും മറ്റു ചില രേഖകളും കുടുംബത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എമിറേറ്റ്സ് എയര്‍ലൈനിന്റെ നടപടി.
വിമാന അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ശിഖര്‍ ധവാന്‍ ട്വിറ്ററിലൂടെ എമിറേറ്റ്സ് എയര്‍ലൈനിന്റെ നടപടിയെ വിമര്‍ശിച്ചു. മുംബൈയില്‍നിന്നും വിമാനത്തില്‍ കയറുന്നതിനു മുന്‍പേ എന്തുകൊണ്ടാണ് എമിറേറ്റ്സ് അധികൃതര്‍ രേകഖള്‍ ചോദിക്കാതിരുന്നതെന്നും എമിറേറ്റ്സിലെ ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവുമില്ലാതെയാണ് മോശമായി ഞങ്ങളോട് പെരുമാറിയതെന്നും ധവാന്‍ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha

























