ആഷസ് പരമ്പര: ഇംഗ്ലണ്ട് താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്ന് ആരോപണം; വിവാദത്തിന് പിന്നാലെ വില്ലനായി മഴയും

ആഷസ് പരമ്പര ഓസ്‌ട്രേലിയ നേടിയെങ്കിലും നാലാം ടെസ്റ്റിൽ ശക്തമായി തിരിച്ചു വന്ന ഇംഗ്ലണ്ടിന് വില്ലനായി മഴ. ആദ്യ ഇന്നിഗ്‌സിൽ ഓപ്പണർ അലിസ്റ്റർ കുക്കിന്റെ ഇരട്ട സെഞ്ചുറിയുടെ പിൻബലത്തിൽ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞു. ഇതോടെ മത്സരത്തിന്റെ നിയന്ത്രണം ഇംഗ്ലണ്ട് ഏറ്റെടുത്ത സാഹചര്യത്തിലാണ് മഴ എത്തിയത്. ഓസ്ട്രേലിയ 103/2 എന്ന നിലയിലാണ്. ഡേവിഡ് വാര്‍ണര്‍(40*), സ്മിത്ത്(25*) എന്നിവരാണ് ക്രീസിൽ.
ഇതിനു പുറമെ പുതിയൊരു വിവാദത്തിനും മത്സരം വേദിയായി. ഇംഗ്ലണ്ട് താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചുവെന്ന് ആരോപിച്ച് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍മാര്‍ രംഗത്തെത്തി. പന്തിന്റെ സീമിന്റെ ഇടയില്‍ കൈവിരളിലെ നഖം കൊണ്ട് ഉരയ്ക്കുന്ന ജെയിംസ് ആന്‍ഡേഴ്സണിന്റെ ചിത്രങ്ങൾ ടെലിവിഷന്‍ ക്യാമറയില്‍ കാണിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരവും കമന്റേറ്ററുമായ ഷെയിന്‍ വോണാണ് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ പന്തില്‍ കൃത്രിമം കാണിക്കുന്നത് തന്നെയെന്ന് ആദ്യം ആരോപണം ഉന്നയിച്ചത്. എന്നാൽ പന്തിലെ ചെളി കളയുക മാത്രമാണ് ചെയ്തതെന്ന് ഇംഗ്ലണ്ട് കോച്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























