"കോഹ്ലിയെ ദക്ഷിണാഫ്രിക്കയിൽ കാത്തിരിക്കുന്നത് വൻ പരാജയം"; വിരാട് കൊഹ്‌ലിയെ ബാഡ്മിന്റൺ താരം പിവി സിന്ധുവുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദിയുടെ ക്രിക്കറ്റ് പ്രവചനം

വിരാട് കൊഹ്‌ലിയെ ബാഡ്മിന്റൺ താരം പിവി സിന്ധുവുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി.“കഴിഞ്ഞ കാലങ്ങളിൽ ദക്ഷിണാഫ്രിക്കയിൽ മികച്ച രീതിയിൽ പ്രകടനം നടത്താനും വിജയങ്ങൾ നേടാനും ബാഡ്മിന്റൺ താരം പിവി സിന്ധുവിന് സാധിച്ചു. എന്നാൽ വിരാട് കോഹ്ലിക്ക് അത് സാധിക്കുമോയെന്ന് എനിക്ക് സംശയം ഉണ്ട്” അദ്ദേഹം പറഞ്ഞതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
കോഹ്ലി ആദ്യമായാണ് ലോകത്തെ ഏറ്റവും മികച്ച കളിമൈതാനങ്ങളുള്ള രാജ്യത്ത് എത്തുന്നത്. പിവി സിന്ധു ഇതിനോടകം തന്നെ ഇവിടെ നിരവധി വിജയങ്ങൾ കൊയ്തതായി ചൂണ്ടിക്കാട്ടിയ അദ്ദേഹം കോഹ്ലിക്ക് അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിൽ കോഹ്ലി പരാജയപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
“പ്രതിലോമകരമായ സാഹചര്യങ്ങളിൽ കളിക്കുന്നതാണ് ഏറ്റവും കൂടുതൽ സംതൃപ്തി നൽകുന്നത്” എന്നാണ് ദക്ഷിണാഫ്രിക്കൻ പര്യടനത്തെ കുറിച്ച് വിരാട് കോഹ്ലി പ്രതികരിച്ചത്. നന്നായി കളിക്കാൻ സാധിച്ചാൽ ലോകത്തെവിടെയും വിജയിക്കാനാവും”, അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























