ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യൻ ടീമിന് ആദ്യ തിരിച്ചടി; ശിഖർ ധവാന് പരിക്ക്; ആശങ്ക അറിയിച്ച് കൊഹ്‌ലി

ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ ടീമിന് തുടക്കത്തിലേ തിരിച്ചടി. ഓപ്പണർ ശിഖർ ധവാന് പരിക്കേറ്റതിനെ തുടർന്ന് ജനുവരി അഞ്ചിന് കേപ്ടൗണിൽ തുടങ്ങുന്ന ആദ്യ ടെസ്റ്റിൽ കളിക്കില്ല. ധവാന് പകരം മുരളി വിജയ് രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. എന്നാൽ ശിഖർ ധവാന്റെ പരിക്കിൽ ക്യാപ്റ്റൻ കൊഹ്‌ലി ആശങ്ക അറിയിച്ചതായാണ് റിപ്പോർട്ട്.
2010–11ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പരമ്പരയിൽ കളിച്ച ആളാണ് മുരളി വിജയ്. അന്ന് മികച്ച പ്രകടനം നടത്താൻ വിജയ്ക്ക് കഴിഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയുടെ ശക്തമായ പേസ് ബൗളിംഗ് നിരയെ നേരിടാൻ ഇന്ത്യൻ ബാറ്റസ്മാൻമാർ വിയർപ്പൊഴുക്കേണ്ടി വരും. ഇന്ത്യയുമായുള്ള പരമ്പരക്ക് മുന്നോടിയായി പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്‌നെയും ഓൾ റൗണ്ടർ ക്രിസ് മോറിസിനെയും ദക്ഷിണാഫ്രിക്ക തിരിച്ചു വിളിച്ചിട്ടുണ്ട്. ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര നേടാൻ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha

























