ചരിത്ര നേട്ടവുമായി വിദർഭ; ഡൽഹിയെ തകർത്ത് ഒൻപത് വിക്കറ്റിന്; വിദർഭയുടേത് കന്നി കിരീടം

രഞ്ജി ട്രോഫി കിരീടം ആദ്യമായി സ്വന്തമാക്കി വിദർഭ. കരുത്തരായ ഡൽഹിയെ ഒൻപതു വിക്കറ്റിനു തകർത്താണ് വിദർഭ കിരീടം സ്വന്തമാക്കിയത്. വിജയലക്ഷ്യമായിരുന്ന 29 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിൽ വിദർഭ മറികടന്നു. രണ്ടാമിന്നിങ്സിൽ ഡൽഹിയെ 280 റൺസിന് പുറത്താക്കിയതാണ് വിദർഭയുടെ ജയം അനായാസമാക്കിയത്.
രണ്ടാം ഇന്നിങ്സിൽ ഡൽഹിക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടിയ നിതീഷ് റാണയും (64) ധ്രുവ് ഷോരെയും( 62) മാത്രമാണ് തിളങ്ങിയത്. ഗൗതം ഗംഭീർ 36 റൺസും റിഷാഭ് പന്ത് 32 റൺസുമെടുത്ത് മടങ്ങി. വിദർഭയുടെ രജനീഷ് ഗുർബാനി രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റുകൾ വീഴ്ത്തി.
സ്കോർ വിദർഭ: 547, 32/1, ഡൽഹി: 295, 280.
https://www.facebook.com/Malayalivartha

























