കളികാണാൻ എത്തിയ ആളെ മർദ്ദിച്ചു; സബ്ബീർ റഹ്മാന് വിലക്കേർപ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

കളികാണാനെത്തിയെ ആളെ മർദ്ദിച്ചതിന് ബംഗ്ലാദേശ് താരമായ സബ്ബീര്‍ റഹ്മാന് വിലക്ക്. ഫസ്റ്റ് ക്ലാസ് മത്സരത്തിനിടെയായിരുന്നു സംഭവം. ഇന്നിംഗ്സ് ബ്രേക്കിനിടെ തനിക്ക് നേരെ ശബ്ദമുണ്ടാക്കിയ ഒരു കാണിയെ സബ്ബീര്‍ മർദ്ദിക്കുകയായിരുന്നു. സൈഡ് സ്ക്രീനിനു പിന്നില്‍ നടന്ന സംഭവം റിസര്‍വ് അമ്പയറുടെ ശ്രദ്ധയില്‍ പെടുകയും തുടർന്ന് മാച്ച് റഫറിയെ അറിയിക്കുകയുമായിരുന്നു.
സബ്ബീര്‍ റഹ്മാനു വിലക്കിന് 20 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. താരത്തിന്റെ ദേശീയ കരാര്‍ റദ്ദാക്കിയ ബോര്‍ഡ് ആറ് മാസത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ വിലക്കും ഏർപ്പെടുത്തി. ഇത് താരത്തിനുള്ള അവസാന അവസരമാണെന്നും ഒരുവട്ടം കൂടി ഇത്തരം പ്രവൃത്തി ആവര്‍ത്തിക്കുകയാണെങ്കില്‍ ആജീവനാന്ത വിലക്കാവും ഫലമെന്നും ബോര്‍ഡ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























