ഗാരി കിർസ്റ്റൻ തിരിച്ചെത്തുന്നു; കന്നി കിരീടം ലക്ഷ്യമിട്ട് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്; ബൗളിംഗ് കോച്ചായി നെഹ്‌റയും ബാംഗ്ലൂരിനൊപ്പം

ഇന്ത്യക്ക് ഏകദിന ലോകകപ്പ് നേടിത്തന്ന കോച്ച് ഗാരി കിർസ്റ്റൻ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു പക്ഷെ അദ്ദേഹം പരിശീലകനായി എത്തുന്നത് ഐപിഎൽ ടീമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനു വേണ്ടിയാണ്. ഐപിഎല്ലില്‍ ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ബാംഗ്ലൂരിന് കിർസ്റ്റന്റെ വരവ് മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല. കൂടാതെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇന്ത്യയുടെ ഇടംകയ്യൻ പേസ് ബൗളർ ആശിഷ് നെഹ്‌റ ബാംഗ്ലൂരിന്റെ ബൗളിംഗ് കോച്ചായി ചുമതലയേൽക്കും.
മൂന്നു തവണ ഐ പി എൽ ഫൈനലിൽ എത്തിയ ബാംഗ്ലൂരിന് കിരീടം മാത്രം അകന്നുനിന്നു. ഐപിഎല്ലില്‍ സൂപ്പർ താരങ്ങളാൽ സമ്പന്നമായ ടീമാണ് ബാംഗ്ലൂർ. ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയടക്കമുള്ളവർ പരിശ്രമിച്ചിട്ടും കിരീടം നേടാനാവാതെ വന്നതോടെയാണ് ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന കോച്ചിനെ തന്നെ കളത്തിലിറക്കാൻ ടീം മാനേജ്മെന്റ് തീരുമാനിച്ചത്. ബാംഗ്ലൂരിന്റെ ബാറ്റിങ് പരിശീലകനായാണ് കിർസ്റ്റനെ നിയമിച്ചിരിക്കുന്നത്.നിലവില്‍ ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിന്റെ കോച്ചായി പ്രവര്‍ത്തിക്കുകയാണ് കിർസ്റ്റൻ.
https://www.facebook.com/Malayalivartha

























