"പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക ആയിക്കൂടെ" ; ഷാരൂഖ് ഖാന്റെ മാസ്റ്റർ ചോദ്യത്തിന് മിതാലി രാജിന്റെ മാസ് മറുപടി ഇങ്ങനെ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകത്തിനു മുന്നില്‍ ശ്രദ്ധ നേടിയത് കഴിഞ്ഞ ലോകകപ്പ് ഫൈനലോടു കൂടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ കിരീടം വെയ്ക്കാത്ത രാഞ്ജിയാണ് ടീമിനെ ഫൈനലില്‍ എത്തിച്ച മിതാലി രാജ്.അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വലിയ റണ്‍വേട്ടക്കാരില്‍ മുന്നിലുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്. ലോകകപ്പ് ഫൈനലിനു പിന്നാലെ സെല്‍ഫികളിലൂടെയും മറ്റും പലതവണ മിതാലി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഒരിടവേളയ്ക്കു ശേഷം വീണ്ടും ഇതാ മിതാലി രാജ് സാമൂഹ്യമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാനുമായുള്ള ടിവി പരിപാടിയിലെ ഒരു ചോദ്യത്തിനുള്ള മറുപടിയാണ് താരത്തെ വീണ്ടും താരമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് മിതാലി നല്‍കിയ സംഭാവനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് പരിപാടി ആരംഭിച്ചത്.ഇതിനിടെ മിതാലി രാജിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകയായികാണാന്‍ ആഗ്രഹമുണ്ടെന്ന് ഷാരൂഖ് പറഞ്ഞതിനായിരുന്നു മിതാലി രാജിന്റെ മാസ് മറുപടി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്ത് എത്താനുള്ള ആ അവസരത്തെ തള്ളാതെ അങ്ങനെയെങ്കില്‍ എന്നെക്കൊണ്ട് സാധിക്കുന്നതെല്ലാം താന്‍ ചെയ്യുമെന്നായിരുന്നു മിതാലി രാജിന്റെ വെല്ലുവിളി. ക്രിക്കറ്റില്‍ തനിക്ക് ഏകാഗ്രത ലഭിക്കാനാണ് മത്സരങ്ങള്‍ക്കു മുമ്പ് പുസ്തകം വായിക്കുന്നതെന്നും മിതാലി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























