ബോക്സിങ് ഡേ ടെസ്റ്റ് നടന്നത് നിലവാരമില്ലാത്ത പിച്ചിൽ; മെൽബൺ ക്രിക്കറ്റ് പിച്ചിനെതിരെ ഐസിസി

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് നടന്ന മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പിച്ചിനെതിരെ ഐസിസി. പിച്ചിന് രാജ്യാന്തര നിലവാരമില്ലെന്നും ശരാശരി മാത്രം ബൗൺസുള്ള പിച്ചിൽ പെയ്സ് ഒട്ടും ലഭിച്ചില്ലെന്നും രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രതിനിധി രഞ്ജൻ മദുഗലെയുടെ റിപ്പോര്‍ട്ടിൽ പറയുന്നു. മൽസരത്തിനിടെ കളിക്കാരും ഒഫീഷ്യൽസും ഗ്രൗണ്ടിന്റെ നിലവാരമില്ലായ്മയെക്കുറിച്ച് പരാതി പറഞ്ഞിരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഒന്നായി കണക്കാക്കുന്ന മെൽബണിന് ഐസിസിയുടെ കണ്ടെത്തൽ തിരിച്ചടിയായി. ലോകകപ്പ് ഫൈനൽ മത്സരങ്ങൾ ഉൾപ്പെടെ സുപ്രധാന മത്സരങ്ങളുടെ വേദിയായ പിച്ചാണ് മെൽബണിലേത്. ഐസിസിയുടെ പ്രത്യേക സമിതിയുടെ റേറ്റിങ് സംവിധാനത്തില്‍ അഞ്ച് പോയിന്റിലധികം താഴെ പോയാല്‍ ഒരു വര്‍ഷത്തെ വിലക്ക് വരെ മെല്‍ബണ്‍ ഗ്രൗണ്ടിന് നേരിടേണ്ടി വരും.
https://www.facebook.com/Malayalivartha