ഇന്ത്യക്ക് ആശ്വാസം; ശിഖർ ധവാൻ കളിക്കും; ഡെയ്ൽ സ്റ്റെയ്ൻ ആദ്യ ടെസ്റ്റിനില്ല

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണർ ശിഖർ ധവാൻ കളിക്കും. കണങ്കാലിന് പരിക്കേറ്റതിനെ തുടർന്ന് ധവാൻ കളിക്കുന്ന കാര്യം സംശയമായിരുന്നു എന്നാൽ പരിക്ക് ഭേതമായെന്നും ആദ്യ ടെസ്റ്റിൽ ധവാൻ കളിക്കുമെന്നും ബി.സി.സി.ഐ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
എന്നാൽ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജക്ക് പനിയായതിനാൽ കളിക്കുന്ന കാര്യം മത്സരം തുടങ്ങുന്ന ദിവസം രാവിലെ മാത്രമെ തീരുമാനമാകൂ എന്നും ബി.സി.സി.ഐ വ്യക്തമാക്കി. അതേസമയം ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ പരിക്ക് ഭേതമാകാത്തതിനെ തുടർന്ന് ആദ്യ ടെസ്റ്റിൽ കളിക്കില്ലെന്ന് വ്യക്തമാക്കി.
വെള്ളിയാഴ്ച്ച കേപ്പ് ടൗണിലാണ് ആദ്യ ടെസ്റ്റ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ മൂന്ന് ടെസ്റ്റും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി20യുമാണുള്ളത്.
https://www.facebook.com/Malayalivartha