ഇന്ത്യയുടെ സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ വിരാട് കോഹലിയെ മാത്രം ആശ്രയിക്കരുതെന്ന് ക്രിക്കറ്റ് ഇതിഹാസം ; സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിക്കുന്നത് ഒരേ ഒരു യുവതാരത്തിനെന്ന് സച്ചിൻ

ടിട്വന്റിയും ഏകദിനവും ടെസ്റ്റുമടങ്ങിയ പരമ്പര ഇന്ത്യക്ക് വെല്ലുവിളിയുര്‍ത്തുമെന്നാണ് സച്ചിന്റെ നിരീക്ഷണം. വിരാട് കോഹലിയെ മാത്രം ആശ്രയിക്കരുതെന്നും ടീം ഒറ്റക്കെട്ടായി പൊരുതണമെന്നും സച്ചിന്‍ വ്യക്തമാക്കി.
ടീം വിജയിച്ചാലേ കോഹലിയും വിജയിക്കൂ. കോഹലി അദ്ദേഹത്തിന്റെ ഭാഗം വൃത്തിയായി ചെയ്യട്ടെ. മറ്റുള്ളവര്‍ അവരുടെ റോളും ചെയ്യണം. മികച്ച ടോട്ടല്‍ ഉണ്ടാക്കിയാലേ ഇന്ത്യക്ക് വിജയിക്കാനാകൂ. റണ്‍സ് തന്നെയാണ് മത്സരത്തില്‍ നിര്‍ണായകമാകുക. കോഹലി മാത്രമല്ല, ടീമൊന്നാകെ മികച്ച കളി പുറത്തെടുക്കണം സച്ചിന്‍ പറയുന്നു.
എബി ഡിവില്ലിയേഴ്‌സും ഹാഷിം അംലയും ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരാണെന്നും ദക്ഷിണാഫ്രിക്കയുടെ വിജയത്തില്‍ അവരുടെ പങ്ക് നിര്‍ണായകമാകുമെന്നും സച്ചിന്‍ വ്യക്തമാക്കി.മാര്‍ക്ക് ബൗച്ചറിന്റെയും സ്മിത്തിന്റെയും കാലിസിന്റെയും അഭാവം ഇപ്പോഴും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ഡിവില്ലിയേഴ്‌സിനെയും അംലയേയും വേഗം പുറത്താക്കിയാല്‍ ഇന്ത്യയുടെ ജോലി എളുപ്പമാകും. സച്ചിന്‍ പറയുന്നു.
ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഞാന്‍ 24 വര്‍ഷം കളിച്ചിട്ടുണ്ട്. പക്ഷേ ഇതുപോലെ സന്തുലിതമായ ഒരു ടീം ഇന്ത്യക്കുണ്ടായിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ടീമിലെ ബഹുമുഖ പ്രതിഭ. 17-18 ഓവര്‍ എറിയാനും ഏഴോ എട്ടോ നമ്പറില്‍ ബാറ്റു ചെയ്യാനും കഴിവുള്ള ഒരു താരമാണ് ഹാര്‍ദിക്. അത് ഇന്ത്യയുടെ മുതല്‍ക്കൂട്ടാണ്. ഹാര്‍ദികിനെ സംബന്ധിച്ച് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര നിര്‍ണായകവുമാണ്.
https://www.facebook.com/Malayalivartha

























