ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് ഇന്ത്യ; അശ്വിന് നാല് വിക്കറ്റ്

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ 335 റൺസിൽ ഒതുക്കി ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. രണ്ടാം ദിനം ബാറ്റിംഗ് തുടർന്ന ദക്ഷിണാഫ്രിക്കക്ക് ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ അധിക സമയം പിടിച്ചു നിൽക്കാനായില്ല. ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡുപ്ലെസിയുടെ ചെറുത്ത് നിൽപ്പാണ് സ്കോർ 300 കടത്തിയത്. ഡുപ്ലെസി 63 റൺസ് നേടി പുറത്തായി.
ഇന്നലെ ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 245 എന്ന ശക്തമായ നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പക്ഷെ കളി അവസാനിക്കുന്നതിന് തൊട്ട് മുൻപ് മൂന്ന് വിക്കറ്റ് നേടി ഇന്ത്യതിരിച്ചു വന്നു. ഇന്ത്യക്ക് വേണ്ടി അശ്വിൻ നാല് വിക്കറ്റ് വീഴ്ത്തി. ഇഷാന്ത് ശർമ്മ മൂന്നും ഷമി ഒരു വിക്കറ്റും സ്വന്തമാക്കി. 94 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ടോപ് സ്‌കോറർ.
https://www.facebook.com/Malayalivartha


























