ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യവീണ്ടും ഒന്നാമതെത്തി

ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യവീണ്ടും ഒന്നാമതെത്തി. 114 പോയിന്റാണ് ഇന്ത്യയ്‌ക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ചതാണ് ഇന്ത്യക്ക് വീണ്ടും ഒന്നാം സ്ഥനംലഭിക്കാന്‍ കാരണം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ സിംബാവെ പരാജയപ്പെടുത്തിയതും ഇന്ത്യയ്‌ക്ക് തുണയായി. 113 പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 111 പോയിന്റുള്ള ശ്രീലങ്ക മൂന്നാം സ്ഥാനത്തുമാണ്.ഓസ്‌ട്രേലിയയ്‌ക്ക് 111 പോയിന്റുണ്ടെങ്കിലും കഴിഞ്ഞ മത്സരം തോറ്റതിനാല്‍ റാങ്കിംഗില്‍ നാലാം സ്ഥാനത്താണ്.
അതെസമയം ഇംഗ്ലണ്ടിനെതിരെ ശേഷിക്കുന്ന രണ്ട് ഏകദിനങ്ങള്‍ കൂടി ജയിക്കുകയും ത്രിരാഷ്‌ട്ര ഏകദിനത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുകയും ചെയ്‌താല്‍ മാത്രമെ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനത്തു തുടരാനാകൂ. ത്രിരാഷ്‌ട്ര പരമ്പരയിലെ ശേഷിക്കുന്ന ലീഗ് മത്സരങ്ങളിലും ഫൈനലിലും ദക്ഷിണാഫ്രിക്ക ജയിക്കുകയാണെങ്കില്‍ അവര്‍ ഒന്നാം സ്ഥാനത്ത് എത്താനുള്ള സാധ്യതയുമുണ്ട്. നാളെ ബര്‍മിങ്‌ഹാമിലാണ് ഇന്ത്യയുടെ നാലാം ഏകദിന മത്സരം.
https://www.facebook.com/Malayalivartha