Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

 ലോക ഫുട്‌ബോളിലെ ഏറ്റവും വീര്യമുള്ള ക്ലബ് കുടിപ്പകയുടെ കഥ

15 NOVEMBER 2018 10:14 AM IST
മലയാളി വാര്‍ത്ത

ലോക ഫുട്‌ബോളിലെ എന്നല്ല, കായികലോകത്തെ തന്നെ ഏറ്റവും വീര്യമുള്ള കുടിപ്പകകളിലൊന്നാണ് അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ നിന്നുള്ള രണ്ട് ക്ലബുകളായ ബോക്ക ജൂനിയേഴ്‌സും റിവര്‍പ്ലേറ്റും തമ്മിലുള്ളത്. 2004-ല്‍ ഇംഗ്ലണ്ടില്‍ നിന്നിറങ്ങുന്ന ദ് ഒബ്‌സര്‍വര്‍ പത്രം, കായിക പ്രേമികള്‍ നിര്‍ബന്ധമായും കാണേണ്ട അന്‍പത് കായിക ഇനങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

അതില്‍ ഒന്നാമത് പറഞ്ഞതിങ്ങനെ: ബ്യൂണസ് ഐറിസിലെ ബോംബെനേര സ്‌റ്റേഡിയത്തിലെ ബോക്കാ ജൂനിയേഴ്‌സ് അത്‌ലറ്റിക്കോ റിവര്‍പ്ലേറ്റ് മല്‍സരം കാണുക. ആ മല്‍സരം തെക്കേ അമേരിക്കയുടെ ക്ലബ് ചാംപ്യന്‍ഷിപ്പായ കോപ്പ ലിബര്‍ട്ടഡോറസിന്റെ ഫൈനലില്‍ ആണെങ്കിലോ..? നൂറ്റാണ്ടിലൊരിക്കല്‍ എന്നു തന്നെ പറയണം. കാരണം ലിബര്‍ട്ടഡോറസിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ബൊക്കയും റിവര്‍പ്ലേറ്റും ഇത്തവണ ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

സര്‍വേ കണക്കുകള്‍ പറയുന്നത് അര്‍ജന്റീനയിലെ 40% ആളുകള്‍ ബോക്കയെയും 33% പേര്‍ റിവര്‍പ്ലേറ്റിനെയും പിന്തുണയ്ക്കുന്നുവെന്നാണ്. ആരാധകവൃന്ദത്തിന്റെ മൊത്തം ശതമാനക്കണക്കെടുത്താല്‍ ലോകത്തില്‍ ഏറ്റവുമധികം പിന്തുണ ബൊക്കയ്ക്കാണെന്ന സര്‍വേ ഫലങ്ങള്‍ വേറെയുമുണ്ട്. ബ്യൂണസ് ഐറിസിലെ പ്രകൃതിരമണീയമായ ലാ ബോക്കാ ഏരിയയിലാണ് രണ്ടു ക്ലബുകളുടെയും തുടക്കം. കൂടുതല്‍ മെച്ചപ്പെട്ട ജീവിതനിലവാരമുള്ള ബെല്‍ഗ്രാനോ പ്രദേശത്തേക്ക് റിപവര്‍പ്ലേറ്റ് പിന്നീട് ആസ്ഥാനം മാറ്റി. ബോക്കാ പക്ഷേ, ആദ്യ സ്ഥാനത്തുതന്നെ തുടര്‍ന്നു.

അര്‍ജന്റീന ജനതയുടെ പകുതിയിലധികം തങ്ങളുടെ ആരാധകരാണെന്ന് അവകാശപ്പെടുന്ന ബോക്കാ 1905 ഏപ്രില്‍ മൂന്നിനാണ് സ്ഥാപിക്കപ്പെട്ടത്. പ്ലേറ്റ് നദീമുഖത്തെ തുറമുഖ നഗരിയില്‍ കുറേ ചെറുപ്പക്കാര്‍ ഒരു ഫുട്‌ബോള്‍ ക്ലബ് വേണമെന്ന് തീരുമാനിക്കുകയായിരുന്നു. പഴന്തുണിയും റബര്‍ ഷീറ്റും കൊണ്ട് കെട്ടിയുണ്ടാക്കിയ നാടന്‍ പന്തുകളായിരുന്നു തുറമുഖ തൊഴിലാളികളുടെ അന്നത്തെ ഫുട്‌ബോള്‍. പക്ഷേ, ക്ലബ് രൂപവല്‍ക്കരണത്തോടെ യഥാര്‍ഥ ഫുട്‌ബോള്‍ തന്നെ മൈതാനത്തെത്തി.

ഫുട്‌ബോളിന്റെ തറവാട് എന്ന നിലയില്‍ ആരാധനയോടെ കാണുന്ന ഇംഗ്ലണ്ടുമായുള്ള ബന്ധം സൂചിപ്പിക്കുവാനായിരുന്നു ക്ലബിന്റെ പേരില്‍ ജൂനിയേഴ്‌സ് ചേര്‍ത്തത്. ബോക്കായിലെ ജൂനിയര്‍മാര്‍ എന്ന അര്‍ഥത്തില്‍ തന്നെ. ക്ലബിന്റെ കളിക്കാരനായി വളര്‍ന്ന് ലോക താരമായി ഉയര്‍ന്ന ഡീഗോ മറഡോണ സ്വന്തം ജഴ്‌സിയെപ്പറ്റി പറഞ്ഞു. 'ലോകത്തില്‍ ഏറ്റവും മനോഹരമായ ജഴ്‌സി.' ബോക്കാ-റിവര്‍പ്ലേറ്റ് മല്‍സരത്തില്‍ നിറഞ്ഞുകവിയുന്ന ലാ ബോംബെനേര സ്‌റ്റേഡിയത്തെപ്പറ്റിയും ആരാധകര്‍ക്ക് വികാര തീവ്രമായ വിശേഷണങ്ങളുണ്ട്. 'എത്ര ആളുകള്‍ നിറഞ്ഞാലും സ്‌റ്റേഡിയം തകരുകയില്ല, ഞങ്ങളുടെ ഹൃദയമിടിപ്പാണിത്'.

ബോക്കയ്ക്കും നാലു വര്‍ഷം മുന്‍പെ റിവര്‍പ്ലേറ്റ് സ്ഥാപിക്കപ്പെട്ടതാണ്,1901 മേയ് 25-ന്. പെഡ്രോ മാര്‍ട്ടിനെസ് എന്ന സംഘാടകനായിരുന്നു റിവര്‍ പ്ലേറ്റ് എന്ന പേര്‍ നിര്‍ദേശിച്ചത്. നാവികര്‍ തുറമുഖത്ത് ഇറക്കുന്ന വലിയ പെട്ടികളാണ് ഇങ്ങനെയൊരു പേര്‍ നിര്‍ദേശിക്കുവാന്‍ പ്രചോദനമായതെന്നാണ് പറയപ്പെടുന്നത്. ബോക്കയും റിവര്‍പ്ലേറ്റും രംഗത്തിറക്കിയ കളിക്കാരുടെ നിര ലോകഫുട്‌ബോളില്‍ എക്കാലത്തും നക്ഷത്രശോഭയോടെ തിളങ്ങി നില്‍ക്കും. റിവര്‍പ്ലേറ്റിന്റെ ഏറ്റവും വലിയ സംഭാവന ആല്‍ഫ്രെഡോ ഡിസ്‌റ്റെഫാനോയും ബോക്കയുടേത് ഡിയേഗോ മറഡോണയുമാണ്.

ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ അത് ആരാധകരുടെ കൂടി മല്‍സരമാണ്. ബോക്ക ആരാധകര്‍ റിവര്‍പ്ലേറ്റുകാരെ ചങ്കുറപ്പില്ലാത്തവര്‍ എന്ന അര്‍ഥത്തില്‍ 'ചിക്കന്‍സ്' എന്നു വിളിക്കുന്നു. റിവര്‍ ആരാധകര്‍ ബോക്കയ്ക്കാരെ 'കുട്ടിപ്പന്നികള്‍' എന്നും!

ബോക്ക ജൂനിയേഴ്‌സിനു വേണ്ടി കളിച്ച പ്രശസ്ത താരങ്ങള്‍:

ഡിയേഗോ മറഡോണ, ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട, യുവാന്‍ റോമന്‍ റിക്വെല്‍മി, കാര്‍ലോസ് ടെവസ്, മാര്‍ട്ടിന്‍ പാലെര്‍മോ, ക്ലോഡിയോ കനീജിയ

റിവര്‍പ്ലേറ്റിനു വേണ്ടി കളിച്ച പ്രശസ്ത താരങ്ങള്‍:

ആല്‍ഫ്രെഡോ ഡിസ്‌റ്റെഫാനോ, ഹെര്‍നന്‍ ക്രെസ്‌പോ, ഏരിയല്‍ ഒര്‍ട്ടേഗ, ഹവിയര്‍ സാവിയോള, ഡാനിയേല്‍ പാസറെല്ല, മരിയോ കെംപസ്

ബോക്കയും റിവര്‍പ്ലേറ്റും ഇതുവരെ ഏറ്റുമുട്ടിയത് 246 മല്‍സരങ്ങളില്‍. ഇതില്‍ 88 കളികള്‍ ബോക്ക ജയിച്ചു. 81 കളികള്‍ റിവറും. 77 മല്‍സരങ്ങള്‍ സമനിലയായി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (4 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (4 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (5 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (5 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (5 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (5 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (5 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (5 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (7 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (7 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (8 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (8 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (12 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (12 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (12 hours ago)

Malayali Vartha Recommends