Widgets Magazine
28
Jan / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഷ്‌റഫിനിത് ഒരു ഒന്നൊന്നര ഫാന്‍ മൊമന്റ്! ഓസിലിനെ കണ്ടു, കെട്ടിപ്പിടിച്ചു!

28 MARCH 2019 11:36 AM IST
മലയാളി വാര്‍ത്ത

ജര്‍മന്‍ ഫുട്‌ബോളര്‍ മെസൂട്ട് ഓസിലിനോടുള്ള കടുത്ത ആരാധനയുടെ പേരില്‍ നാട്ടില്‍ പ്രസിദ്ധനാണ് വൈലത്തൂരുകാരന്‍ മുഹമ്മദ് അഷ്‌റഫ്. ഈ 'ആരാധനാപ്രാന്ത്'മൂലം നാട്ടില്‍ മാക് ഓസില്‍ എന്നാണ് അറിയപ്പെടുന്നത് പോലും!

അങ്ങനെയുള്ള മുഹമ്മദ് അഷ്‌റഫിന്റെ മുന്നില്‍ മെസൂട്ട് ഓസില്‍ പ്രത്യക്ഷപ്പെട്ടാലോ? മുഹമ്മദ് അഷ്‌റഫ് ഓസിലിനോട് ഏറെനേരം സംസാരിച്ചു, കെട്ടിപ്പിടിച്ചു, ഫോട്ടോയെടുത്തു. ഓസിലിനെക്കൊണ്ട് മലയാളത്തില്‍ സുഖമാണോ എന്നുവരെ ചോദിപ്പിച്ചു. തിങ്കളാഴ്ച ദുബായില്‍വച്ചായിരുന്നു വൈലത്തൂരിന്റെ ഓസിലും ജര്‍മനിയുടെ ശരിക്കുള്ള ഓസിലും തമ്മിലുള്ള കൂടിക്കാഴ്ച.

ദുബായില്‍ സൗഹൃദ മത്സരത്തിന് ആര്‍സനല്‍ ടീമിനൊപ്പം എത്തിയതായിരുന്നു മെസൂട്ട് ഓസില്‍. സുഹൃത്തും കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയുമായ മന്‍സൂര്‍ മുഹമ്മദലിക്കൊപ്പം ടീം താമസിക്കുന്ന ഹോട്ടലിലെത്തിയാണ് അഷ്‌റഫ് ഓസിലിനെ കണ്ടത്. സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിപറഞ്ഞ ഓസില്‍ ഇരുവരുടെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

മകന് ഓസില്‍ എന്നു പേരിട്ട വിവരം മന്‍സൂര്‍ അറിയിച്ചതോടെ അദ്ഭുതമായി. അഷ്‌റഫിന്റെ ഓസില്‍ ആരാധനയുടെ കഥകള്‍ കേട്ട് അമ്പരന്നു. കയ്യൊപ്പിട്ട ജഴ്‌സികള്‍ സമ്മാനിച്ചാണ് താരം ഇരുവരെയും യാത്രയാക്കിയത്.അഷ്‌റഫിനും മന്‍സൂറിനുമൊപ്പം നിന്ന് ആരാധകരോട് 'സുഖമാണോ' എന്നു ചോദിക്കുന്ന ഓസിലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

ഫുജൈറയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന അഷ്‌റഫ് ഓസിലിനെ കാണുന്നതിനായി 3 ദിവസമാണ് ജോലിയില്‍നിന്ന് അവധിയെടുത്ത് കാത്തിരുന്നത്. മെസൂട്ട് ഓസിലിന്റെ സുഹൃത്തും ജര്‍മന്‍ സ്വദേശിയുമായ റംസാനുമായുള്ള ഇന്‍സ്റ്റഗ്രാം സൗഹൃദമാണ് പ്രിയതാരത്തെ നേരില്‍ക്കാണാന്‍ അഷ്‌റഫിന് അവസരമൊരുക്കിയത്.

ടീം മാനേജര്‍ അറിയിച്ചതനുസരിച്ച് ഓസിലിനെ കാണാന്‍ ശനിയാഴ്ച ഉച്ചയ്ക്കുതന്നെ അഷ്‌റഫ് ടീം ഹോട്ടലിലെത്തിയിരുന്നു. പാതിരാത്രി വരെ കാത്തിരുന്നെങ്കിലും കാണാനായില്ല. തുടര്‍ന്നാണു തിങ്കളാഴ്ച വീണ്ടും ശ്രമം നടത്തിയത്.

ചൊവ്വാഴ്ച അല്‍ മക്തോം സ്റ്റേഡിയത്തിലുമെത്തിയ അഷ്‌റഫിന് മെസൂട്ട് ഓസിലിന്റെ കളി ആദ്യമായി നേരില്‍ക്കാണാനുമായി.

സ്വപ്നതുല്യമായ കൂടിക്കാഴ്ചയ്ക്കുശേഷം അഷ്‌റഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ:'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു. ഇത്രയും കാലം കൊണ്ടു നടന്ന ആ സ്‌നേഹം ഒരു കെട്ടിപ്പിടിത്തത്തിലൂടെ ഞാന്‍ കൈമാറി'.

ജര്‍മനിയോടും ഓസിലിനോടുമുള്ള ആരാധനമൂത്ത് മുന്‍പ് വിവാഹ മണിയറ ജര്‍മന്‍ പതാകയുടെ നിറത്തില്‍ അലങ്കരിച്ച ആളാണ് അഷ്‌റഫ്. 'ഓസിലും പിള്ളേരും' എന്ന വൈലത്തൂരിലെ ആരാധനക്കൂട്ടായ്മയിലും അംഗമാണ് മുഹമ്മദ് അഷ്‌റഫ് അഥവാ മാക് ഓസില്‍.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്ന പ്രമേയത്തെ സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല... പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്ന് വിലയിരുത്ത  (7 minutes ago)

ഓണ്‍ലൈനായി മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് മുട്ടന്‍ പണികിട്ടി  (9 hours ago)

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി  (10 hours ago)

മാസ്‌ക് ധരിച്ച് ഫഹദും നസ്രിയയും... കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണോ എന്ന് ആരാധകര്‍?  (10 hours ago)

കൊറോണ വൈറസ് ഭീതിയില്‍ ചൈന... ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്  (11 hours ago)

കൊറോണാ വൈറസ് ഭീഷണിയുള്ളതിനാള്‍ ദലൈ ലാമയുടെ കൊട്ടാരം ഇന്നു മുതല്‍ അടച്ചിടും  (11 hours ago)

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി പശ്ചിമ ബംഗാള്‍  (12 hours ago)

കൊറോണക്ക് പിന്നാലെ വരുന്നൂ ലാസ്സ പനി....ഇത് എബോള കുടുംബത്തിലെ വൈറസ്  (13 hours ago)

താനാണ് ഇര; പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രത്യേകം വിചാരണ നടത്തണം; കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന  (13 hours ago)

നിർണായകമായ ആ ഏഴ് സെക്കന്റ്, കേരളാ പോലീസ് മാസ്സാണ്; നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റവാളികളെ കയ്യോടെ പിടികൂടാനുള്ള പദ്ധതിയുമായാണ് കേരളാ പൊലീസ്  (13 hours ago)

അമ്പരപ്പിച്ച് പൃഥ്വിയുടെ പുതിയ രൂപം... ഇതെന്ത് കോലമെന്നു ആരാധകർ.. പുതിയ രൂപത്തിൽ ഭാര്യ സുപ്രിയയുമൊത്ത് താരം എത്തിയ ചിത്രങ്ങൾ വൈറലാകുന്നു  (13 hours ago)

ആദ്യം ടിപ്പര്‍ കൊണ്ട് ഇടിപ്പിച്ച ശേഷം ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച്‌ തട്ടിമാറ്റി; കാട്ടാക്കട സംഗീത് കൊലപാതകത്തില്‍ പ്രധാന പ്രതികളെല്ലാം അറസ്റ്റിലായി; പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ മോഷണ  (13 hours ago)

കൊല്ലം ജില്ലയിലെ കൊട്ടിയത്ത്ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ കുത്തേറ്റ യുവാവ് മരിച്ചു  (13 hours ago)

അച്ചടക്കം ഇല്ലാതെ പാര്‍ട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ല; ര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വിധത്തിലും നേതാക്കളെ അവഹേളിക്കും വിധവും സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടക്കും; കെപിസ  (13 hours ago)

മിൽമയിൽ നിന്ന് പാൽ മാത്രമല്ല ഇനി പച്ചക്കറിയും! പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കം  (14 hours ago)

Malayali Vartha Recommends