Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും...


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..

സെക്സ് ടേപ്പ് ബ്ലാക്ക്മെയില്‍ കേസ്; ഫ്രഞ്ച് താരം കരീം ബെന്‍സേമ കുറ്റക്കാരനെന്ന് കോടതി

24 NOVEMBER 2021 07:03 PM IST
മലയാളി വാര്‍ത്ത

ഫ്രഞ്ച് ഫുട്ബാളില്‍ കോളിളക്കം സൃഷ്ടിച്ച സെക്സ് ടേപ്പ് ബ്ലാക്ക്മെയില്‍ കേസില്‍ റയല്‍ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം ബെന്‍സേമ കുറ്റക്കാരനെന്ന് കോടതി. ഒരു വര്‍ഷത്തെ സസ്പെന്‍ഡഡ് തടവും 75,000 യൂറോ പിഴയുമാണ് ജഡ്ജ് വിധിച്ചത്.

ദേശീയ ടീമിലെ സഹതാരം മാത്യു വാല്‍ബുവേനയെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ പുറത്തുവിട്ട സെക്സ് ടേപ്പിനു പിന്നില്‍ ബെന്‍സേമക്കും പങ്കുണ്ടെന്നായിരുന്നു ആരോപണം. 2015ല്‍ ഫ്രഞ്ച് ദേശീയ ടീമിന്‍റെ പരിശീലന ക്യാമ്ബിനിടെയാണ് കേസിനാസ്പദമാ‍യ സംഭവം. വിവാദം ഫ്രഞ്ച് ഫുട്ബാളിനെ പിടിച്ചുകുലുക്കി. പിന്നാലെ ഇരുവരെയും ദേശീയ ടീമില്‍നിന്ന് പുറത്താക്കി.

ക്യാമ്ബില്‍വെച്ച്‌ വാല്‍ബുവേനയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ പുറത്തുവിടുമെന്ന് ചിലര്‍ താരത്തെ ഭീഷണിപ്പെടുത്തുകയും ഇവര്‍ക്ക് പണം നല്‍കാന്‍ ബെന്‍സേമ നിര്‍ബന്ധിച്ചെന്നുമാണ് കേസ്. ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാനുള്ള പദ്ധതിയില്‍ ബെന്‍സേമക്കും പങ്കുണ്ടെന്നായിരുന്നു ആരോപണം.

കുറ്റകൃത്യത്തില്‍ ബെന്‍സേമക്ക് വ്യക്തിപരാമായി പങ്കുള്ളതായി കോടതി പറഞ്ഞു. ബെന്‍സേമക്കൊപ്പം കുറ്റക്കാരനെന്ന് കണ്ടെത്തിയ നാലുപേരെയും കോടതി ശിക്ഷിച്ചു. സസ്പെന്‍ഡഡ് തടവുശിക്ഷ ആയതിനാല്‍ ബെന്‍സേമ ജയിലില്‍ കിടക്കേണ്ട.

തനിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും പ്രശ്നം പരിഹരിക്കാന്‍ വാല്‍ബുവേനയെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് തുടക്കംമുതലേ ബെന്‍സേമയുടെ നിലപാട്. വിവാദത്തിനു പിന്നാലെ ടീമില്‍നിന്ന് പുറത്തുപോയ ബെന്‍സേമ, ആറുവര്‍ഷത്തിനുശേഷം അടുത്തിടെയാണ് ദേശീയ ടീമില്‍ തിരിച്ചെത്തിയത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബെന്‍സേമയുടെ അഭിഭാഷകന്‍ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്  (13 minutes ago)

ഞെട്ടലോടെ ലോകം... ട്രംപിനെ ഞെട്ടിച്ച് 3 റിപ്പബ്ലിക്കന്‍മാര്‍ കൂറുമാറി, സെനറ്റ് കടന്ന് 'ബിഗ് ബ്യൂട്ടിഫുള്‍ ബില്‍'; ട്രംപിന് നിര്‍ണായക വിജയം  (25 minutes ago)

പരീക്ഷയ്ക്ക് തോല്‍ക്കുമോയെന്ന മനോവിഷമത്താല്‍ ജീവനൊടുക്കിയെന്ന് സൂചന...  (47 minutes ago)

സ്ഥാനക്കയറ്റത്തിലും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനം  (58 minutes ago)

മിന്നല്‍ പ്രളയം... വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാല് മരണം  (1 hour ago)

ദുബായില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം....  (1 hour ago)

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണ്‍, ചെലവ് വഹിക്കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാണെങ്കില്‍  (1 hour ago)

ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം...  (1 hour ago)

യെമനില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈല്‍  (2 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില  (2 hours ago)

30 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്....  (2 hours ago)

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (8 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (9 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (9 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (9 hours ago)

Malayali Vartha Recommends