Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..

ആദ്യ വിജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു

25 NOVEMBER 2021 10:21 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ ആദ്യ വിജയത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇനിയും കാത്തിരിക്കണം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് ലഭിച്ചു. ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കരുത്തരായ എടികെ മോഹന്‍ ബഗാനോട് തോറ്റിരുന്നു.

അവസരങ്ങള്‍ പാഴാക്കിയതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. ആദ്യ പകുതിയുടെ അവസാനത്തിലും രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്‌റ്റേഴ്‌സ് സുവര്‍ണ്ണാവസരങ്ങള്‍ കളഞ്ഞുകുളിച്ചു. അടുത്ത മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ഞായറാഴ്ച ബെംഗളൂരു എഫ്‌സിയെ നേരിടും.

ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും കാര്യമായ അവസരങ്ങള്‍ സുഷ്ടിക്കാനായില്ല. എന്നാല്‍ മുപ്പത്തിയാറാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ജോര്‍ജ് ഡിയാസ് സുവര്‍ണാവസരം നഷ്ടപ്പെടുത്തി. നോര്‍ത്ത്് ഈസ്റ്റ് താരം ലാക്രയുടെ പിഴവില്‍ നിന്ന ലഭിച്ച പന്ത്് അഡ്രിയാന്‍ ലൂണ ജോര്‍ജ് ഡിയാസിന് ലക്ഷ്യമാക്കി ബോക്‌സിലേക്ക് നീട്ടിക്കൊടുത്തു. എന്നാല്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഡിയാസ്് പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ മലയാളി താരം സഹലും സുവര്‍ണാവസരം പാഴാക്കി. 51-ാം മിനിറ്റിലാണ് സഹലിന് പിഴച്ചത്. വിന്‍സി ബാരേറ്റോയുടെ മുന്നേറ്റമാണ് ബ്ലാസ്‌റ്റേഴ്‌സിന് ഗോള്‍ നേടാന്‍ അവസരം ഒരുക്കിയത്. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ പന്ത് സഹലിന് പാസ് ചെയതു. എന്നാല്‍ സഹലിന് പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.

പിന്നീട് വിന്‍സി ബാരേറ്റോയുടെ ഗോള്‍ അടിക്കാനുള്ള ശ്രമവും പാഴായി. പന്തുമായി കുതിച്ച വിന്‍സി മുപ്പത് വാര അകലെനിന്ന് തൊടുത്തുവിട്ട ഷോട്ട്് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പോയി.

അവസാന നിമിഷങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ്് ഗോളി സുബാശിഷ് റോയ് മികച്ചൊരു സേവിലൂടെ ബ്ലാസ്്‌റ്റേഴ്‌സിന് ഗോള്‍ നിഷേധിച്ചു. നിഷുകുമാര്‍ ബോകിസിലേക്ക് ചിപ്പ് ചെയ്ത പന്ത്് , വാസ്‌ക്വസ് ഹെഡ് ചെയ്തതെങ്കിലും സുബാശിഷ് റോയ് കോര്‍ണര്‍ വഴങ്ങി അപകടം ഒഴിവാക്കി.

ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയോട് തോറ്റ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്് ഈ സമനിലയോടെ രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റായി. അടുത്ത മത്സരത്തില്‍ നോര്‍്ത്ത് ഈസ്റ്റ് യുണൈറ്റഡ്് തിങ്കളാഴ്ച ചെന്നൈയിന്‍ എഫ്‌സിയെ നേരിടും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (22 minutes ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (33 minutes ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (39 minutes ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (4 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (4 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (5 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (5 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (6 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച ചികിത്സയിലിരിക്കെ ഭാര്യ മരിച്ചു: ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മുറിയിലെത്തി യുവാവും ജീവനൊടുക്കി  (6 hours ago)

വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ഛയം പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹൈക്കോടതി  (6 hours ago)

ആണവ കേന്ദ്രങ്ങളിലെ ഐഎഇഎ പരിശോധനയ്ക്ക് ഇറാന്‍ അനുമതി നല്‍കി  (6 hours ago)

ലോകകപ്പ് കാണാൻ ഇനി പണം മുടക്കേണ്ട; ബിഗ് സ്‌ക്രീൻ പ്രദർശനങ്ങൾ സൗജന്യമാക്കി സർക്കാർ ഇടപെടൽ  (7 hours ago)

നിപ: രോഗ ഉറവിടത്തിൽ അവ്യക്തത തുടരുന്നു  (7 hours ago)

ഡോ. കെ.ജെ. റീനയുടെ ഫണ്ട് മുക്കൽ സതീശൻ കൈയ്യോടെ തൂക്കി..! വറചട്ടിയിലേക്ക് എറിഞ്ഞ് മുരളി  (7 hours ago)

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു  (7 hours ago)

Malayali Vartha Recommends