Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

സര്‍വസന്നാഹങ്ങളുമായി ഇറങ്ങുന്ന കൊളംബിയയോട് ഇന്ത്യ ഇന്ന് മത്സരിക്കും

09 OCTOBER 2017 12:54 PM IST
മലയാളി വാര്‍ത്ത

ആതിഥേയരായ ഇന്ത്യ ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങും. തെക്കെ അമേരിക്കയിലെ കരുത്തരായ കൊളംബിയയാണ് എതിരാളികള്‍. ആദ്യ മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയവരാണ് ഇരു ടീമുകളും.
ആദ്യ മത്സരത്തിലെ എതിരാളികളായ അമേരിക്കയേക്കാള്‍ കളിയറിയുന്നവരാണ് കൊളംബിയ. അതിശക്തരായ ഘാനയോട് ഒരു ഗോളിനു മാത്രമാണ് കൊളംബിയ കീഴടങ്ങിയത്. അടുത്ത റൗണ്ടിലേക്ക് പ്രവേശം സാധ്യമാകണമെങ്കില്‍ ഇന്ത്യക്കെതിരെ ജയം ആവശ്യമാണ്. അതുകൊണ്ട് സര്‍വസന്നാഹങ്ങളുമായി ഇറങ്ങുന്ന കൊളംബിയക്കു മുന്നിലേക്കാണ് ഇന്ത്യ എത്തുന്നത്.

അമേരിക്കയ്‌ക്കെതിരെ ഇന്ത്യയുടെ കൗമാരപ്പട ഹൃദയം കൊണ്ട് പന്തു തട്ടിയെങ്കിലും കളിമികവിലും തന്ത്രങ്ങളിലും ശാരീരികശേഷിയിലും ഏറെ പിന്നിലായിരുന്നു. തിങ്കളാഴ്ച ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കാത്തിരിക്കുന്ന സാഹചര്യവും മറ്റൊന്നല്ല. പന്ത് പിടിച്ചുകളിക്കുന്നതില്‍ മിടുക്കരാണ് കൊളംബിയ. ഘാനയ്‌ക്കെതിരെ പന്ത് കൈവശം വയ്ക്കുന്നതില്‍ മുന്നില്‍ (56 ശതമാനം) നിന്നത് ആ മികവിന് തെളിവാണ്. ഫിഫറാങ്കിങ്ങിലെ 10ാം സ്ഥാനക്കാരുടെ അനുജന്മാര്‍ പാസിങ്ങിലും പന്തിന്റെ നിയന്ത്രണത്തിലും ഒന്നാംകിടക്കാരാണ്.

അമേരിക്കയ്‌ക്കെതിരെ ഫസ്റ്റ് ടച്ച്, പാസിങ്ങിലെ കൃത്യത, പൊസിഷന്‍ തിരിച്ചറിഞ്ഞ് കളിക്കുക എന്നീ അടിസ്ഥാനഘടകങ്ങളില്‍ഇന്ത്യ തീര്‍ത്തും പിന്നിലായി. പാതിയില്‍ നിലച്ച പാസുകള്‍ മുന്നേറ്റക്കാരിലേക്ക് എത്തിയില്ല. ഇതൊന്നും പെട്ടെന്ന് പരിഹരിക്കാവുന്ന കുറവുകളല്ല. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിലും കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയെന്നത് ഇന്ത്യക്ക് അസാധ്യമാകും. ശാരീരികശേഷിയിലെ അന്തരം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. മാര്‍ക്ക് ചെയ്യുന്ന കൊളംബിയ പ്രതിരോധക്കാരെ കടന്നുപോകാന്‍ കോമള്‍ തട്ടാലും സഞ്ജീവ് സ്റ്റാലിനും സുരേഷ് വാങ്ജമും പാടുപെടും. പ്രതിരോധത്തില്‍ ആളെ കൂട്ടി, കൊളംബിയയുടെ ആക്രമണത്തെ കഴിയുന്നത്ര ചെറുക്കുക മാത്രമാണ് മുന്നിലുള്ള ഏകമാര്‍ഗം. മധ്യനിരയും ഏറെ മെച്ചപ്പെടേണ്ടതുണ്ട്. പ്രതിരോധത്തില്‍ ഫലപ്രദമായി ഇടപെടാനും പ്രത്യാക്രമണങ്ങള്‍ക്ക് സഹായം നല്‍കാനും നായകന്‍ അമര്‍ജിത്തിനും കൂട്ടര്‍ക്കുമാകണം.

ഘാനയെ വലിയൊരളവില്‍ പിടിച്ചുകെട്ടിയ കൊളംബിയന്‍ പ്രതിരോധം ഭദ്രമാണ്. ഇടതുവിങ്ങില്‍ കളിക്കുന്ന ലിയാന്‍ഡ്രോ കാംപസ് ആകും മുന്നേറ്റക്കാരില്‍ ഇന്ത്യയ്ക്ക് ഏറ്റവും വലിയ ഭീഷണി. ഘാനയ്‌ക്കെതിരെ കൊളംബിയയുടെ ആക്രമണങ്ങളെല്ലാം കാംപസിനെ കേന്ദ്രീകരിച്ചായിരുന്നു. മുന്നേറ്റത്തില്‍ ഡെയ്മന്‍ കോട്‌സ്, ബ്രയാന്‍ ഗോമസ് എന്നിവരും ഗോളടിക്കാന്‍ നല്ല വിരുതുള്ളവര്‍. മധ്യനിരയില്‍ ആന്ദ്രെ പെരേര ഫോമിലാണ്. അമേരിക്കയ്‌ക്കെതിരെ മൂന്നു ഗോള്‍ വഴങ്ങിയെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യയുടെ കാവല്‍ഭടന്‍ ധീരജ് സിങ്ങിന് ഇന്നും പിടിപ്പതു പണിയാകും.

തെക്കെ അമേരിക്കന്‍ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ഉറുഗ്വെ, പരാഗ്വെ, ഇക്വഡോര്‍ എന്നിവരെ തോല്‍പ്പിച്ചാണ് കൊളംബിയ വരുന്നത്. മത്സരപരിചയത്തില്‍ ഇന്ത്യ ഏറെ പിന്നിലാണ്. വളരെ നേരത്തെ ഇന്ത്യയിലെത്തിയ കൊളംബിയ കാലാവസ്ഥയുമായി ഏറെക്കുറെ പൊരുത്തപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (2 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (2 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (2 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (3 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (3 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (3 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (3 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (3 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (4 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (4 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (5 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (8 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (10 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (10 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (11 hours ago)

Malayali Vartha Recommends