അട്ടിമറികളെ മറികടന്ന് സ്‌പെയിന് വിജയം; സ്‌പെയിനിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഗ്രൂപ്പ് ജേതാക്കളായി

അവസാന നിമിഷം വരെ മൊറോക്കയുടെ അട്ടിമറി പ്രതീക്ഷിച്ച മത്സരത്തില്‍ സമനിലയിലൂടെ സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഇഞ്ചുറി ടൈമിലായിരുന്നു സ്‌പെയിന്‍ സമനില നേടിയത്.
ഖാലിദ് ബൗത്തെയ്ബിലൂടെ പതിനാലാം മിനിറ്റിലാണ് ആദ്യം മൊറോക്കോ സ്‌പെയിനിനെ ഞെട്ടിക്കുതയായിരുന്നു. റാമോസിന്റെയും ഇനിയേസ്റ്റയുടെയും ആശയക്കുഴപ്പമാണ് മൊറോക്കോയുടെ ഗോളിന് കാരണം.
ബോക്‌സില്‍ ഇടതുഭാഗത്തേയ്ക്ക് പോയി മൂന്ന് ഡിഫന്‍ഡര്‍മാരെ തന്നിലേയ്ക്ക് ആകര്‍ഷിച്ചശേഷം പോസ്റ്റിന് മുന്നില്‍ നിന്ന ഇസ്‌ക്കോയ്ക്ക് ഒന്നാന്തരമായി ടാപ്പ് ചെയ്ത് കൊടുക്കുകയായിരുന്നു ഇനിയേസ്റ്റ്. ഇസ്‌ക്കോ അവസരം നഷ്ടപ്പെടുത്തിയില്ല. മത്സരം സമനിലയില്‍.
എന്നാല്‍, എണ്‍പത്തിയൊന്നാം മിനിറ്റില്‍ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. ഒരു ബുള്ളറ്റ് ഹെഡ്ഡറിലൂടെ യൂസഫ് എല്‍ നെസിരിയാണ് മൊറോക്കോയെ വീണ്ടും മുന്നിലെത്തിച്ചത്. വീണ്ടും കാര്യങ്ങള്‍ മാറിമറിഞ്ഞു ഇഞ്ചുറി ടൈമില്‍ സ്‌പെയിനിന്റെ സമനില ഗോള്‍.
https://www.facebook.com/Malayalivartha