അവസരങ്ങള്‍ നഷ്ടപ്പെടുത്തി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; പെനല്‍റ്റി തുലച്ച് ക്രിസ്റ്റ്യാനോ; ഇറാന്‍ മടങ്ങിയത് പോര്‍ച്ചുഗലിനെ വിറപ്പിച്ചശേഷം

അവസാന നിമിഷം വരെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാന്‍ സാധ്യതയുണ്ടായിരുന്ന ടീമായിരുന്ന പോര്‍ച്ചുഗല്‍ നിര്‍ഭാഗ്യം കൊണ്ടാണ് രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ലീഡ് എടുക്കാന്‍ കിട്ടിയ സുവര്‍ണാവസരം പാഴാക്കിയാണ് ഇറാന്‍ പ്രീ ക്വാര്‍ട്ടറില്‍നിന്ന് പുറത്തേക്ക് പോയത്. എന്നാലും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ ഇറാന്‍ മടങ്ങിയത് പോര്‍ച്ചുഗലിനെ വിറപ്പിച്ചശേഷമാണ്. സമനിലയോടെ അഞ്ചു പോയന്റുമായി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗല്‍. സ്‌പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്.
ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം തരേമി നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ പോര്‍ച്ചുഗലിനെ മറികടന്ന് ഇറാന്‍ പ്രീക്വാര്‍ട്ടിലെത്തിയേനെ. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45ാം മിനിറ്റില്‍ റിക്കാര്‍ഡോ ക്വാറെസ്മയാണ് പോര്‍ച്ചുഗലിനായി ഗോള്‍ നേടിയത്.
വാറിലൂടെ ലഭിച്ച പെനാല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‌ഡോ പാഴാക്കി. 50ാം മിനിറ്റില്‍ ബോക്‌സില്‍ വെച്ച് പ്രതിരോധ താരം എസാറ്റലോഹി ക്രിസ്റ്റ്യാനോയെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്. വലങ്കാല്‍ കൊണ്ട് ക്രിസ്റ്റിയാനോ പോസ്റ്റിന്റെ ഇടതുഭാഗത്തേക്ക് അടിച്ച കിക്ക് ഇറാന്റെ ഗോള്‍കീപ്പര്‍ ബെയ്‌റാന്വാന്‍ഡ് കൈപ്പിടിയിലൊതുക്കുകയായിരുന്നു. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ശനിയാഴ്ച പോര്‍ച്ചുഗല്‍ ഉറുഗ്വായെ നേരിടും.
https://www.facebook.com/Malayalivartha