ടോയ്ലറ്റ് ക്ലീനിംഗില്‍ നിന്നും ഇംഗ്ലണ്ടിന്റെ മിഡ്ഫില്‍ഡോളം വളര്‍ന്ന റഹിം സ്‌റ്റെര്‍ലിംഗ്

ജമൈയ്ക്കയില്‍ ജനിച്ച റഹീം സ്‌റ്റെര്‍ലിംഗിന്റെ ജീവിതം മാറ്റിമറിച്ചത് ഫുട്‌ബോളാണ്. അഞ്ചാം വയസ്സില്‍ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് കുടിയേറിയ റഹീമിന്റെ, ലോകകപ്പ് ടീം വരെ എത്തിയ ഈ കളിമികവിന് പ്രചോദനം ആയത് അമ്മ നദീന്‍ സ്റ്റെര്‍ലിംഗാണ്.
കുട്ടിക്കാലത്ത് തെരുവില്‍ പന്ത് തട്ടി നടക്കവേ സമീപവാസിയായ ക്ലൈവ് എലിംഗ്ടണ്‍ ആണ് ഭാവിയില്‍ എന്തു ചെയ്യാനാണ് ആഗ്രഹമെന്ന് റഹീമിനോട് ചോദിക്കുന്നത്. ഇതുവരെ ആരും അങ്ങനൊരു ചോദ്യം ചോദിച്ചിട്ടില്ല. ഒരുപാടൊന്നും ആലോചിക്കാതെ അവന്‍ മറുപടി പറഞ്ഞു,ഫുട്‌ബോള്‍ കളിക്കാന്‍, എന്ന്! ആ മറുപടിയില്‍ അത്ര ഗൗരവമുണ്ടായിരുന്നില്ല. സണ്‍ഡേ ലീഗില്‍ കളിക്കുന്ന തന്റെ ക്ലബില്‍ ചേര്‍ന്നുകൂടെ എന്നായി ക്ലൈവ്. റഹീം സ്‌റ്റെര്‍ലിംഗിന്റെ ജീവിതം ആ ചോദ്യത്തോടെ മാറിമറിഞ്ഞു.
റഹിമിന് രണ്ടാം വയസില്‍ അച്ഛനെ നഷ്ടമായതാണ്. പിന്നീട് ജീവിതം കരുപ്പിടിപ്പിക്കാന്‍ അമ്മയ്‌ക്കൊപ്പം ഇംഗ്ലണ്ടിലെത്തിയതാണ്. ഹോട്ടലില്‍ ക്ലീനിംഗ് തൊഴിലില്‍ ആയിരുന്ന അമ്മയെ സഹായിക്കാന്‍ പലപ്പോഴും ടോയ്ലറ്റ് വൃത്തിയാക്കി കുഞ്ഞു റഹീം.
പത്താം വയസ്സില്‍ തന്നെ ആഴ്‌സണല്‍ ഉള്‍പ്പെടെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സില്‍ കരിയര്‍ തുടങ്ങാനായിരുന്നു റഹീം സ്‌റ്റെര്‍ലിംഗിന്റെ തീരുമാനം. ഇതിന് വഴിവെച്ചത്, വമ്പന്‍ ടീമുകളുടെ അക്കാദമിയില്‍ എത്തുന്ന പലരില്‍ ഒരാള്‍ മാത്രമായി ഒതുങ്ങിപ്പോകരുതെന്ന അമ്മയുടെ ഉപദേശം.
ജീവിതത്തിലെ ഏറ്റവും ശരിയായ തീരുമാനമായിരുന്നു ഇതെന്ന് റഹീം ഇന്ന് പറയും. ക്യൂ പി ആര്‍ അക്കാദമിയില്‍ നിന്ന് ലിവര്‍പൂളിലേക്കും പിന്നെ മാഞ്ചസ്റ്റര്‍സിറ്റിയിലേക്കും ഇംഗ്ലണ്ട് അണ്ടര്‍ 16-ടീമില്‍ നിന്ന് സീനിയര്‍ ടീമിലേക്കും പടിപടിയായി വളര്‍ന്നു. ഒരിക്കലും സ്വപ്നം കാണാനാകാത്ത ഈ യാത്രയ്ക്ക്,സ്‌റ്റെര്‍ലിംഗ് നന്ദി പറയുന്നത് ഇംഗ്ലണ്ടെന്ന നാടിനോടാണ്.
https://www.facebook.com/Malayalivartha