നെെജീരിയയ്ക്കെതിരെ അര്‍ജന്റീന പരാജയപ്പെടുമെന്ന് അക്കിലസ്

ആവേശത്തിനൊപ്പം വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കേന്ദ്രമായ ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീനയുടെ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രവചനം. ഇതിനകം എല്ലാം കൃത്യമായി പ്രവചിച്ച അക്കിലസ് എന്ന പൂച്ചയാണ് നിര്‍ണായക മത്സരത്തില്‍ നെെജീരിയയ്ക്കെതിരെ അര്‍ജന്റീന പരാജയപ്പെടുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം 11.30നാണ് അര്‍ജന്റീനയുടെ നിര്‍ണായക മത്സരം.
സൗദി അറേബ്യയേയും ഈജിപ്‌തിനേയും റഷ്യ തോല്‍പ്പിക്കുമെന്നും കോസ്റ്റാറിക്കയെ ബ്രസീലും, ഇറാന്‍ മൊറോക്കയേയും തോല്‍പ്പിക്കുമെന്നും പ്രവചിച്ച് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട് അക്കിലസ് പൂച്ച. കഴിഞ്ഞ വര്‍ഷത്തെ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ വിജയികളേയും അക്കിലസ് കൃത്യമായി പ്രവചിച്ചിരുന്നു.
ഒരു മേശപ്പുറത്ത് ഭക്ഷണം നിറച്ച രണ്ട് ബൗളുകള്‍ വയ്ക്കും. അതില്‍ ഒാരോ രാജ്യത്തിന്റെ പതാകയും. ഇതില്‍ അക്കിലസ് ഏത് ബൗളില്‍ നിന്നാണ് ഭക്ഷണമെടുക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രവചനഫലം.
https://www.facebook.com/Malayalivartha