Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നു മാസത്തെ ഇടവേളക്കു ശേഷം സ്പാനിഷ് ലാ ലിഗയില്‍ ഇന്നു മുതല്‍ കളി അരങ്ങു തകര്‍ക്കും

11 JUNE 2020 09:48 AM IST
മലയാളി വാര്‍ത്ത

ജര്‍മനിക്കു പിന്നാലെ കോവിഡിന് ചുവപ്പുകാര്‍ഡ് വിളിച്ച് സ്‌പെയിനിലും ഫുട്ബാള്‍ മൈതാനമുണരുന്നു. മൂന്നു മാസത്തെ ഇടവേളക്കു ശേഷം സ്പാനിഷ് ലാ ലിഗയില്‍ ഇന്നു മുതല്‍ കളി അരങ്ങു തകര്‍ക്കും. കാല്‍ലക്ഷത്തിലേറെ പേരുടെ മരണത്തിനിടയാക്കിയ കോവിഡിനെ പിടിച്ചുകെട്ടിയാണ് സ്‌പെയിനില്‍ വീണ്ടും കളിമൈതാനം ഉണരുന്നത്. വ്യാഴാഴ്ച രാത്രി സെവിയ്യ - റയല്‍ ബെറ്റിസ് മത്സരത്തോടെ സീസണിന് വീണ്ടും വിസില്‍ മുഴങ്ങും.നാളെയാണ് ഗ്രനഡ-ഗെറ്റാഫെ മത്സരം. ബാഴ്‌സലോണ 13ന് രാത്രിയും, റയല്‍ മഡ്രിഡ് 14ന് രാത്രിയും കളത്തിലിറങ്ങും.
വാരാന്ത്യമത്സരങ്ങള്‍ എന്ന പതിവ് മാറ്റി എല്ലാ ദിവസവും കളി നടക്കും. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ല. കളിക്കാരും ഒഫീഷ്യലുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ആളില്ലാ ഗാലറിയുടെ വിരസത മാറ്റാന്‍ വെര്‍ച്വല്‍ കാണികളെയും ശബ്ദവും ഒരുക്കിയാവും മത്സരങ്ങളുടെ സംപ്രേഷണം.

മൂന്നു മാസം മുമ്പ് അവസാനിപ്പിച്ചിടത്തുനിന്നാണ് ബാഴ്‌സലോണയും റയല്‍ മഡ്രിഡും തമ്മിലെ കിരീടപ്പോരാട്ടത്തിന് കിക്കോഫ് കുറിക്കുന്നത്. 27 മത്സരം പൂര്‍ത്തിയായപ്പോള്‍ ബാഴ്‌സലോണക്ക് 58ഉം, റയലിന് 56ഉം പോയന്റാണുള്ളത്. മൂന്നാമതുള്ള സെവിയ്യക്ക് 47 പോയന്റും. സീസണ്‍ അവസാനിക്കാന്‍ 11 മത്സരം ബാക്കിനില്‍ക്കെ കിരീടപോരാട്ടം കനക്കും. രണ്ട് പോയന്റിന്റെ മുന്‍തൂക്കമാണ് ബാഴ്‌സലോണയുടെ ആത്മവിശ്വാസം. 19 ഗോളും 12 അസിസ്റ്റുമുള്ള ലയണല്‍ മെസ്സിയും പരിക്ക് മാറി തിരിച്ചെത്തിയ ലൂയി സുവാരസും ചേര്‍ന്നാല്‍ കോച്ച് ക്വികെ സെത്യാന് കാര്യങ്ങള്‍ എളുപ്പമാവും. പരിശീലനത്തിനിടെ പരിക്കുപറ്റിയ മെസ്സി ശനിയാഴ്ച മയ്യോര്‍കക്കെതിരെ കളത്തിലിറങ്ങും.

ഒഴിഞ്ഞ ഗാലറിയാണെങ്കിലും ആരാധകര്‍ക്ക് ആരവംകേട്ടുതന്നെ കളി കാണാം. വീഡിയോ ഗെയിമില്‍ ഉപയോഗിക്കുന്ന വെര്‍ച്വല്‍ ഫാന്‍ ശബ്ദത്തോടെയാവും കളിയുടെ സംപ്രേഷണം. ബുണ്ടസ് ലിഗയിലെ പരീക്ഷണം ലാ ലിഗയിലും നടപ്പിലാക്കുയാണ് ടി.വി സംപ്രേഷകര്‍. ഒരോ കളിയുടെയും 48 മണിക്കൂര്‍ മുമ്പ് കളിക്കാരെ കോവിഡ് പരിശോധനക്ക് വിധേയരാക്കും. കോവിഡ് ബാധിച്ച് മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരിക്കും ലീഗിന് കിക്കോഫ്. മത്സരത്തിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (9 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (9 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (10 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (13 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (13 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends