ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ നോവാക് ജോക്കോവിച്ച് ചാംപ്യന്‍; റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകള്‍ക്ക്
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ നോവാക് ജോക്കോവിച്ച് ചാംപ്യന്‍. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം, സ്കോര്‍ 7-5, 6-2, 6-2. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്റെ ഒമ്ബതാം കിരീടനേട്ടം കൂടിയാണിത്.
ഓസ്ട്രേലിയന്‍ കോര്‍ട്ടില്‍ ജോക്കോവിച്ചിന്റെ ആധിപത്യം ഒരിക്കല്‍കൂടി അരക്കെട്ടുറപ്പിക്കുന്ന വിജയമായിരുന്നു ഡാനിലിനെതിരെ നേടിയത്. 2008ലാണ് ആദ്യമായി ജോക്കോവിച്ച് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടുന്നത്. 2011 മുതല്‍ അടുത്ത മൂന്ന് വര്‍ഷവും അടുപ്പിച്ച് കിരീടം സ്വന്തമാക്കിയ ജോക്കോവിച്ച് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഓസ്ട്രേലിയയില്‍ ചാംപ്യനായി.
2016ലും 2019 മുതല്‍ അടുപ്പിച്ച് മൂന്ന് വര്‍ഷം വീണ്ടും കിരീടം നേടിയിരിക്കുകയാണ് ജോക്കോവിച്ച് ഇപ്പോള്‍. ഇതോടെ താരത്തിന്റെ ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളുടെ എണ്ണം 18 ആണ്. 20 വീതം ഗ്രാന്‍ഡ് സ്ലാം നേടിയ റോജര്‍ ഫെഡററും റാഫേല്‍ നദാലുമാണ് ജോക്കോവിച്ചിന് മുന്നിലുള്ള താരങ്ങള്‍.
ശനിയാഴ്ച നടന്ന വനിതാ വിഭാഗം ഫൈനലില്‍ നവോമി ഒസാക്ക കിരീടം നേടിയിരുന്നു. കലാശപോരാട്ടത്തില്‍ ജെനിഫര്‍ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒസാക്ക നാലാം ഗ്രാന്‍ഡ് സ്ലാം സ്വന്തമാക്കിയത്. 2019ലെ ചാമ്ബ്യനായ ഒസാക്ക, സെമിയില്‍ സെറീന വില്യംസിനെ തോല്പിച്ചാണ് ഫൈനലില്‍ എത്തിയത്. കരോളിന മുച്ചോവയെ തോല്പിച്ചാണ് ബ്രാഡി ഫൈനലിന് യോഗ്യത നേടിയത്. ആദ്യ ഗ്രാന്റ്സ്ലാം കിരീടമെന്ന ബ്രാഡിയുടെ സ്വപ്നം തുടര്‍ച്ചയായ 21-ാം ജയത്തില്‍ ഒസാക്ക തകര്‍ത്തു. കഴിഞ്ഞ 20 മത്സരങ്ങളിലും തോല്‍ക്കാതെയാണ് ഒസാക്ക ഒസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തിയത്.
https://www.facebook.com/Malayalivartha