ടോക്കിയോ ഒളിമ്ബിക്‌സ് മത്സരത്തില്‍ ചരിത്രനേട്ടവുമായി ആസ്‌ട്രേലിയന്‍ നീന്തല്‍ താരം എമ്മ മക്കിയണ്‍

ടോക്കിയോ ഒളിമ്ബിക്‌സ് മത്സരത്തില്‍ ചരിത്രനേട്ടവുമായി ആസ്‌ട്രേലിയന്‍ നീന്തല്‍ താരം എമ്മ മക്കിയണ്‍. ഒരൊറ്റ ഒളിമ്ബിക്‌സില്‍ നിന്ന് ഏഴ് മെഡലുകള്‍ നേടിയ വനിതാ നീന്തല്‍ താരം എന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഞായറാഴ്ച വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈിലും 4ണ്മ100 മീറ്റര്‍ മെഡ്‌ലെ റിലേയിലും സ്വര്‍ണം നേടിയതോടെയാണ് എമ്മയുടെ ടോക്യോയിലെ മെഡല്‍ നേട്ടം ഏഴായി ഉയരുകയും ചെയ്തു.
നാലു സ്വര്‍ണവും മൂന്ന് വെങ്കലവുമാണ് എമ്മ ടോക്യോയില്‍ സ്വന്തമാക്കിയത്.50 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 4ണ്മ100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ, 4ണ്മ100 മീറ്റര്‍ മെഡ്‌ലെ റിലേ എന്നിവയിലാണ് എമ്മ സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4ണ്മ200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേ, 4ണ്മ100 മീറ്റര്‍ മെഡ്‌ലെ റിലേ എന്നിവയില്‍ വെങ്കലവും.
"
https://www.facebook.com/Malayalivartha