ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവിനെ അഭിനന്ദിച്ച് കേരള നിയമസഭ

ടോക്യോ ഒളിമ്പിക്‌സില്‍ വനിതകളുടെ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഇനത്തില്‍ വെങ്കല മെഡല്‍ നേടിയ പി വി സിന്ധുവിനെ കേരള നിയമസഭ അഭിനന്ദിച്ചു. ഇന്നലെ നടന്ന സഭ സമ്മേളനത്തിലാണ് ഒളിമ്ബിക്‌സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ പി വി സിന്ധുവിന് സഭ അഭിനന്ദനം രേഖപ്പടുത്തിയത്.
കായിക താരങ്ങളുടെ നേട്ടങ്ങള്‍ അഭിമാനകരമാണെന്ന് സപീക്കര്‍ എം പി രാജേഷ് പറഞ്ഞു. ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്.
സ്‌കോര്‍ 2113, 2115. ടോക്യോയില്‍ വെങ്കലം നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു.
തുടര്‍ച്ചയായി രണ്ട് ഒളിമ്ബിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. ടോക്യോയില്‍ വെങ്കലം നേടിയ താരം കഴിഞ്ഞ റിയോ ഒളിമ്ബിക്‌സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ചൈനീസ് താരത്തിനെതിരെ മികച്ച രീതിയിലാണ് സിന്ധു പോരാടിയത്. ലീഡ് നേടി.
https://www.facebook.com/Malayalivartha